2010-11-23 14:14:25

അന്താരാഷ്ട്ര ദൈവശാസ്ത്ര പൊന്തിഫിക്കല്‍ കമ്മീഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം


23.11.10
അന്താരാഷ്ട്ര ദൈവശാസ്ത്ര പൊന്തിഫിക്കല്‍ കമ്മീഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം നവംബ ര്‍മാസം ഇരുപത്തിയൊന്‍പതാം തിയതി മുതല്‍ ഡിസംബര്‍ മാസം മൂന്നാം തിയതിവരെ വത്തിക്കാനില്‍ നടക്കും. ദൈവശാസ്ത്രതത്ത്വങ്ങളും അവയുടെ ക്രമീകരണവും, ഏകദൈവത്തി ല്‍വിശ്വസിക്കുന്ന മതങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ദൈവത്തെക്കുറിച്ചുള്ള ചിന്ത, ക്രൈസ്തവപ്രമാണങ്ങളില്‍ സഭയുടെ സാമൂഹീക പ്രബോധനങ്ങളുടെ ഉള്‍ച്ചേര്‍ച്ച എന്നീ വിഷയങ്ങളെക്കുറിച്ചു സമ്മേളനം വിശകലനം ചെയ്യും. സമ്മേളനത്തിന്‍റെ ഒടുവില്‍ അന്താരാഷ്ട്ര ദൈവശാസ്ത്രപൊന്തിഫിക്കല്‍ കമ്മീഷന്‍ അംഗങ്ങളെ മാര്‍പാപ്പ തന്‍റെ അപ്പസ്തോലീക അരമനയില്‍വച്ച് ഒരുകൂടികാഴ്ചയില്‍ സ്വീകരിക്കും.







All the contents on this site are copyrighted ©.