2010-11-18 20:13:51

മാര്‍പാപ്പ 2011 ജൂണില്‍
ക്രൊയേഷ്യ സന്ദര്‍ശിക്കും


18 നവംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2011 ജൂണ്‍ മാസത്തില്‍ ക്രൊയേഷ്യാ സന്ദര്‍ശിക്കും.
ക്രൊയേഷ്യായിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി അവിടത്തെ പ്രസിഡന്‍റിന്‍റെയും ഗവണ്‍മെന്‍റിന്‍റെയും അംഗീകാരത്തോടെ നവംമ്പര്‍ 16-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു ഔദ്യോഗിക വാര്‍ത്താവിജ്ഞാപനത്തിലാണ് 2011 ജൂണ്‍ 4, 5 ശനി, ഞായര്‍ തിയതികളിലെ മാര്‍പാപ്പയുടെ ക്രൊയേഷ്യായിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ക്രിസ്തുവില്‍ ഒന്നായി... എന്ന ആപ്തവാക്യത്തോടെ ക്രൊയേഷ്യായിലെ കുടുംമ്പങ്ങളുടെ ഒരു വന്‍സമ്മേളനം ഈ സന്ദര്‍ശനത്തിന്‍റെ മുഖ്യഇനമായിരിക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി. ദേശീയ കുടുംബദിനത്തിലായിരിക്കും ക്രൊയേഷ്യായുടെ തലസ്ഥാന നഗരമായ സഗ്രേബ്ബില്‍വച്ച് മാര്‍പാപ്പ അവിടത്തെ കത്തോലിക്കാ കുടുംമ്പങ്ങളുടെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നതും, വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ലൂയിജി സ്റ്റെപിനാക്കിന്‍റെ സ്മാരകകുടീരം സന്ദര്‍ശിക്കുന്നതെന്നും, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ജോസിപ്പ് ബൊസാനിക്ക് വിജ്ഞാപനത്തില്‍ വെളിപ്പെടുത്തി.
 







All the contents on this site are copyrighted ©.