2010-11-17 18:06:21

ആസിയാ ബീബിയെ
വിമുക്തയാക്കണമെന്ന് മാര്‍പാപ്പ


17 നവംമ്പര്‍ 2010
ആസിയാ ബീബിയുടെ വധശിക്ഷാ-വിധിപ്രഖ്യാപനത്തിനെതിരെ ലോകവ്യാപകമായ പ്രതിഷേധമുയരുന്നു. 2009 ജൂണ്‍ 9-ാം തിയതി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട ഈത്തന്‍വാലിയിലാണ്, ദൈവദൂഷണക്കുറ്റം ചുമത്തിക്കൊണ്ട് ഇസ്ലാം തീവ്രവാദികളും പിന്നീട് പ്രാദേശിക കോടതിയും ചേര്‍ന്നത് 37-കാരിയായ ആസിയാ ബീബിയെന്ന ക്രിസ്ത്യന്‍ യുവതിയെ വിധിച്ചത്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ നവംമ്പര്‍ 17-ാം തിയതി ബുധനാഴ്ച രാവിലെ നടത്തിയ തന്‍റെ പൊതുക്കൂടിക്കാഴ്ചാ പ്രഭാഷണമദ്ധ്യേ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള പീഡനങ്ങളില്‍ ആഗോള സമൂഹമുയര്‍ത്തുന്ന പ്രതിഷേധത്തോടൊപ്പം തനിക്കുള്ള ആശങ്ക പ്രകടിപ്പിച്ചതോടൊപ്പം
ആസിയാ ബീബിയോടും കുടുംമ്പത്തോടുമുള്ള തന്‍റെ ആത്മീയ സാമീപ്യം അറിയിക്കുകയും എത്രയും വേഗം അവരെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ആസിയാ ബീബിയുടെ വധശിക്ഷയ്ക്കായുള്ള വിധിക്കും പാക്കിസ്ഥാന്‍റെ ദൈവദൂഷണക്കുറ്റ നിയമത്തിനുമെതിരായി ഇതിനകം 40,000-ല്‍പ്പരം
ഇ-മെയിലുകളും, അതിലെറെ കത്തുകളും പാക്കിസ്ഥാന്‍ അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താവൃത്തങ്ങള്‍ വെളിപ്പെടുത്തി.
പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ 75,000 പേരുടെ പ്രതിഷേധ കൈപ്പടകള്‍ ശേഖരിച്ച് അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ആസിയാ ബീബിയുടെ വധശിക്ഷാ-വിധി പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാന്‍റെ മതന്യൂനപക്ഷങ്ങള്‍ക്കായുള്ള മന്ത്രാലയം പ്രസിഡന്‍റിനോടും ഉന്നതന്യയപീഠത്തോടും അപേക്ഷിച്ചു. ഭൂരിപക്ഷം മുസ്ലീങ്ങള്‍ പാര്‍ക്കുന്നിടത്ത് മതത്തിന്‍റെപേരില്‍ സ്ത്രീകളുടെ ഇടയില്‍ ഉയര്‍ന്ന ഒരു കലഹത്തിനിടയില്‍, മുഹമ്മദിനെ തരംതാഴ്ത്തിപ്പറഞ്ഞു എന്നതാണ് ആസിയാ ബീബിയുടെ പേരില്‍ ചുമത്തിയ കുറ്റും. സ്ഥലത്തെ കോടതി 2010 നവംമ്പര്‍ 8-ാം തിയതി ദൈവദൂഷണക്കുറ്റം ആരോപിച്ചുകൊണ്ട് ഇവരെ വധശിക്ഷയ്ക്കു വിധിക്കുകയുണ്ടായി. ആസിയാ ബീബിയുടെ കുടുംബത്തിന്‍റെയും പൊതുവേദിയിലുയര്‍ന്നിരിക്കുന്ന വ്യാപകമായ പ്രതിഷേധത്തിന്‍റെയും പശ്ചാത്തലത്തില്‍ കീഴ്ക്കോടതിയില്‍നിന്നും പാക്കിസ്ഥാന്‍ ഹൈക്കോടതിയുടെ പരിഗണനയിലേയ്ക്ക് കേസ് മാറ്റിയിരിക്കുകയാണ്.







All the contents on this site are copyrighted ©.