2010-11-16 11:21:27

സഭയുടെ പ്രബോധനങ്ങള്‍ മെത്രാന്മാര്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് മാര്‍പാപ്പ.
 


16.11.10

ബ്രസീലിന്‍റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നും അദ് ലീമിന സന്ദര്‍ശനത്തിനെത്തിയിരിക്കുന്ന മെത്രാന്‍മാരോടു സംസാരിക്കവെയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്.
വിശ്വാസത്തിന്‍റെയും ധാര്‍മ്മീകതയുടെയും സംരക്ഷണം, ആരാധനാക്രമഗ്രന്ഥങ്ങളുടെ തര്‍ജ്ജിമ, സമര്‍പ്പണ ജീവിതത്തിലേക്കുളള ദൈവവിളിയുടെ പരിപോഷണം, ദൈവവിളി സ്വീകരിച്ചവരുടെ പരിശീലനം, മതാധ്യാപനം, മതാന്തര സംവാദത്തില്‍ സാമൂഹ്യനേതാക്കളുമായുളള ബന്ധങ്ങള്‍, ഗര്‍ഭധാരണം മുതല്‍ സ്വാഭാവീക മരണംവരെയുളള മനുഷ്യ ജീവന്‍റെ സംരക്ഷണം, സ്ത്രീയും പുരുഷനും തമ്മിലുളള വിവാഹത്തിന്‍റെ പവിത്രത, കുടുംബ ബന്ധങ്ങളുടെ പരിശുദ്ധി, മതസ്വാതന്ത്ര്യം, ഇതര മനുഷ്യാവകാശങ്ങള്‍, സമാധാനം, സാമൂഹീക നീതി, എന്നീ മേഖലകളില്‍ മെത്രാന്മാര്‍ അടിയന്തര ശ്രദ്ധപതിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.