2010-11-16 11:23:31

ആഗോള സാമ്പത്തീക വികസന മാതൃക പുനഃപരിശോധിക്കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


16.11.10

നവംബര്‍ പതിനാലാം തിയതി തിയതി ഞായറാഴ്ച വത്തിക്കാനില്‍ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിലാണ് മാര്‍പാപ്പ നിലവിലുളള സാമ്പത്തീക വ്യവസ്ഥിതിയുടെ അപര്യാപ്തതകളെക്കുറിച്ചു പരാമര്‍ശിച്ചത്. പരാമര്‍ശിച്ചത്. ധനികരും ദരിദ്രരും തമ്മിലുളള അന്തരം, പട്ടിണി, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുന്ന സാമ്പത്തീക മാന്ദ്യം നിലവിലുളള ആഗോള സാമ്പത്തീക വികസന മാതൃക പുനഃപരിശോധിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കി. വ്യവസായവല്‍ക്കരണപ്രക്രിയയ്ക്കിടയിലും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്നു ആഹ്വാനം ചെയ്ത മാര്‍പാപ്പ , കൃഷി, വ്യവസായം, സേവനങ്ങള്‍, എന്നീ മേഖലകള്‍ സമന്വയിപ്പിച്ചു കൊണ്ടു ദീര്‍ഘ വീക്ഷണത്തോടെയുളള വികസന സംരംഭങ്ങള്‍ ആരംഭിക്കണമെന്നും, സാര്‍വത്രീക സമ്പത്തായ പ്രകൃതി വിഭവങ്ങള്‍ വിവേകത്തോടും ഉത്തരവാദിത്തത്തോടുംതൂടി വിനിയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും ആവശ്യപ്പെട്ടു.
 







All the contents on this site are copyrighted ©.