2010-11-11 16:48:49

വേര്‍ബും ദോമിനി,
കര്‍ത്താവിന്‍റെ വചനം പ്രകാശനംചെയ്തു
Post-synodal document


11 നവംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വേര്‍ബും ദോമിനി, കര്‍ത്താവിന്‍റെ വചനം എന്നര്‍ത്ഥം വരുന്ന, Post-synodal document പുതിയ അപ്പസ്തോലിക പ്രബോധനം പ്രകാശനംചെയ്തു. നവംമ്പര്‍ 11-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ശാലയില്‍ ചേര്‍ന്ന ഒരു സവിശേഷ സമ്മേളനത്തില്‍വച്ച്, മെത്രാന്മാര്‍ക്കുവേണിടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലത്താണ്, വേര്‍ബും ദോമിനി, അപ്പസ്തോലിക പ്രബോധനം പ്രകാശനംചെയ്തത്. മെത്രാന്മാരുടെ സിനഡിന്‍റെ 12-ാമത് സാധാരണ സമ്മേളനം ചര്‍ച്ചചെയ്ത വചനം സഭാജീവിതത്തിലും ദൗത്യത്തിലും, എന്ന വിഷയമാണ് വേര്‍ബും ദോമിനി, എന്ന അപ്പസ്തോലിക പ്രബോധമായി പുറത്തിറങ്ങുന്നത്. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജിയന്‍ഫ്രാങ്കോ റവ്വാസ്സി, സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തിരോവ്, മെത്രാന്മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി ഫോര്‍ച്ചുനാത്തോ ഫ്രെസ്സാ എന്നിവരുള്‍പ്പെടെ നിരവധി മെത്രാന്മരും വൈദികരും സന്യസ്തരും അല്മായ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റും മെത്രാന്മാരുടെ സിനഡിന്‍റെ സെക്രട്ടറിയുമായ ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തിരോവ്, പുതിയ അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ച് സദസ്സിനും മാധ്യമങ്ങള്‍ക്കുമായി അവതരണ പ്രഭാഷണം നടത്തി.
2008 ഒക്ടോബര്‍ മാസത്തിലെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തോടൊപ്പം, തിരുവചനത്തിന്‍റെ പ്രേഷിതനായ, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ജനനത്തിന്‍റെ 2000-ാമാണ്ട് വാര്‍ഷീകാഘോഷത്തോടനുബന്ധിച്ചുമാണ് വേര്‍ബും ദോമിനി രൂപംകൊണ്ടതെന്നും, ആര്‍ച്ചുബിഷപ്പ എത്തിരോവ് അനുസ്മരിച്ചു.
അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ തന്‍റെ അവതരണ പ്രഭാഷണത്തില്‍ ആര്‍ച്ചുബിഷപ്പ് എത്തിരോവ് വിവരിച്ചു.
അവസാനമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഉപസംഹാരത്തില്‍നിന്നും,
വിശുദ്ധ പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ച്, ഒരോ ക്രൈസ്തവനും രക്ഷാകര വചനത്തിന്‍റെ വിശ്വസ്ത സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണെന്ന ആഹ്വാനത്തോടെ അദ്ദേഹം തന്‍റെ അവതരണപ്രഭാഷണം ഉപസംഹരിച്ചു.







All the contents on this site are copyrighted ©.