2010-11-10 19:22:41

സ്നേഹത്തിന്‍റെ
ആത്മീയ സൗഖ്യം


10 നവംമ്പര്‍ 2010
യഥാര്‍ത്ഥ സ്നേഹമാണ് മനുഷ്യനെ സ്വതന്ത്രനാക്കുന്നതെന്ന്
കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു.
നവംമ്പര്‍ 10-ാം തിയതി ബുധനാഴ്ച റോമില്‍ വിശുദ്ധ പാദ്രേ പിയോ സ്ഥാപിച്ച, നാഡിരോഗ ചികിത്സയ്ക്കായുള്ള സാന്ത്വനാലയത്തിന്‍റെ
casa sollievo della sofferenza-യുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി.
1957-ല്‍ പാദ്രെ പിയോ പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി വളരെ ലളിതമായി തുടങ്ങിയ പ്രാഥമിക ചികിത്സാകേന്ദ്രമാണ്, ഇന്ന് ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങള്‍കൊണ്ട് ഉന്നതനിലവാരമുള്ള ഒരു neurological research centre ആയി വളര്‍ന്നിരിക്കുന്നതെന്ന് തന്‍റെ പ്രഭാഷണത്തില്‍ കര്‍‍ദ്ദിനാള്‍ ബര്‍ത്തോണെ അനുസ്മരിച്ചു. ഈ സാന്ത്വനകേന്ദ്രത്തിന് നല്കാനാവുന്ന ശാരീരിക സൗഖ്യത്തിനുമപ്പുറം, അനിതരസാധാരണവും ഉദാരവുമായ സനേഹത്തില്‍നിന്നും ഉയരുന്ന ആത്മീയസൗഖ്യത്തിലേയ്ക്ക്
മനുഷ്യനെ ഉയര്‍ത്തുവാന്‍ നമുക്കാവണമെന്ന്, വിശുദ്ധ പാദ്രെ പിയോയുടെ തന്നെ ചിന്തകള്‍ പങ്കുവച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആഹ്വാനംചെയ്തു. ആധുനിക ശാസ്ത്രപുരോഗതിക്ക് നല്കാനാവുന്ന ശാരീരിക സൗഖ്യത്തിന് പരിമിതിയുണ്ടെന്നും, ശാസ്ത്രം ചിലപ്പോള്‍ നാശഹേതു വാകാറുണ്ടെന്നും, അതിനാല്‍ സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പാതയില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേയ്ക്ക് മനുഷ്യനെ നയിക്കുവാന്‍ അത്യാധുനീകവത്ക്കരിക്കപ്പെട്ട ഈ സാന്ത്വനകേന്ദ്രത്തിലൂടെ സാധിക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ആശംസിച്ചു.
 







All the contents on this site are copyrighted ©.