2010-11-10 12:05:29

ആഗ്ലിക്കന്‍ ബിഷപ്പുമാര്‍ കത്തോലീക്കാ സഭയിലേക്ക്


10.11.10
“ആഗ്ലിക്കനോരും ചേത്തിബൂസ്” എന്ന അപ്പസ്തോലീക കല്പനപ്രകാരം ആഗ്ലിക്കന്‍ ആരാധനാക്രമത്തിലെ തനിമ നിലനിര്‍ത്തികൊണ്ട് കത്തോലീക്കാ സഭയില്‍ ചേരുവാന്‍ അനുവദിക്കുന്ന ഓര്‍ഡിനറേറ്റ് അനുസരിച്ച് കത്തോലീക്കാസഭയോട് ഐക്യപ്പെടുവാന്‍ റവ.ആന്‍ഡ്രൂ ബേണ്‍ഹാം, റവ.കെയ്ത്ത് ന്യൂട്ടന്‍, റവ. ജോണ്‍ ബ്രോഡ്ഹസ്റ്റ് , റവ. എഡ്വിന്‍ ബാണ്‍സ്, റവ.ഡേവിഡ് സീല്‍ എന്നീ ആഗ്ലിക്കന്‍ ബിഷപ്പുമാര്‍ തീരുമാനിച്ചു. തീരുമാനം പ്രഖ്യാപ്പിച്ചുകൊണ്ടുളള ഒരു സംയുക്ത പ്രസ്ഥാവന നവംബര്‍ മാസം 8-ാം തിയതി തിങ്കളാഴ്ച ബിഷപ്പുമാര്‍ പ്രസിദ്ധീകരിച്ചിരുന്നു.

കത്തോലീക്കാ സഭയില്‍ ചേരാനുളള ആഗ്ലിക്കന്‍ ബിഷപ്പുമാരുടെ തീരുമാനം ഇംഗ്ലണ്ടിലെയും വെയില്‍സിലേയും മെത്രാന്‍മാരുടെ സമിതി സ്വാഗതം ചെയ്തു. ഇംഗ്ലണ്ടിലെയും വെയില്‍സിലേയും മെത്രാന്‍മാരുടെ സമിതി “ആഗ്ലിക്കനോരും ചേത്തിബൂസ്” എന്ന അപ്പസ്തോലിക കല്പനയുടെ നിര്‍വഹണത്തിനുവേണ്ടി രൂപീകരിച്ചിരിക്കുന്ന കമ്മിറ്റിയുടെ വക്താവ് ബിഷപ്പ് അലന്‍ ഹോപ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.







All the contents on this site are copyrighted ©.