2010-11-06 09:19:20

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്പെയിനില്‍


06.11.10

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പതിനെട്ടാമത് വിദേശ അപ്പോസ്തോലപര്യടനമാണ് ശനി. ഞായര്‍ ദിവസങ്ങളില്‍ അദ്ദേഹം സ്പെയിനിലേക്കുനടത്തുന്ന ഈ യാത്ര. സന്തിയാഗോ ദി കംപോസ്തെല്ലാ, ബാര്‍സെലോണ എന്നീ രണ്ടു സ്പാനിഷ് പട്ടണങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്പെയിനിലേക്കു നടത്തുന്ന രണ്ടാമത്തെ ഔദ്യോഗീക സന്ദര്‍ശനമാണ് ഇത്. 2005 ഏപ്രില്‍ മാസം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2006-ാം ആണ്ടില്‍ സ്പെയിനിലെ വലെന്‍സിയ പട്ടണം സന്ദര്‍ശിച്ചിരുന്നു. കത്തോലീക്കാ കുടുംബങ്ങളുടെ അഞ്ചാമത് ആഗോള സമ്മേളനത്തോടനുബന്ധിച്ചാണ് അന്ന് മാര്‍പാപ്പ സ്പെയിന്‍ സന്ദര്‍ശിച്ചത്. 2006 ജൂലൈമാസം 8,9 തിയതികളിലായിരുന്നു ആ സന്ദര്‍ശനം.







All the contents on this site are copyrighted ©.