2010-11-04 20:26:49

ഇസ്ലാമില്‍ തീവ്രവാദമില്ലെന്ന്
പാത്രിയര്‍ക്കിസ്


04 നവംമ്പര്‍ 2010
ബാഗ്ദാദാ കണ്ട മുസ്ലീംഭീകരര്‍, യഥാര്‍ത്ഥത്തിലുള്ള ഇസ്ലാമിന്‍റെ മുഖമല്ലെന്ന് ജെരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവത് ത്വാല്‍ പ്രസ്താവിച്ചു.
ഒക്ടോബര്‍ 31-ാം തിയതി ഞായറാഴ്ച ബാഗ്ദാദിലെ കത്തോലിക്കാ ദേവാലയത്തിലരങ്ങേറിയ 58 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദികളുടെ കൂട്ടക്കൊലപാതകത്തില്‍, വിശുദ്ധ നാട്ടിലെയും, ഇസ്രായേല്‍-പലസ്തീനാ പ്രവിശ്യകളിലെയും സന്മനസ്സുള്ള എല്ലാ മതസ്തരുടെയും പേരില്‍
നവംമ്പര്‍ 3-ാം തിയതി അനുശോചനം രേഖപ്പെടുത്തുകൊണ്ട് പുറത്തിറക്കിയ ഒരു വിജ്ഞാപനത്തിലാണ് പാത്രിയര്‍ക്കിസ് ഫവത് ത്വാല്‍ ഇങ്ങനെ പ്രസ്താവിച്ചത്. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ഇനിയും സംവാദത്തിന്‍റെ പാതയില്‍ ഒരു ജീവന്‍റെ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുകയും, മതത്തിന്‍റെ പേരിലുള്ള സംഘര്‍ഷങ്ങളില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും പാത്രിയര്‍ക്കിസ് ത്വാല്‍ ആഹ്വാനംചെയ്തു.
 







All the contents on this site are copyrighted ©.