03 നവംമ്പര്‍ 2010 ക്രൈസ്തവര്‍ക്കുനേരെ ഉയരുന്ന അധിക്രമങ്ങള്‍ ഭീതിജനകമെന്ന്, ആര്‍ച്ചുബിഷപ്പ്
ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട്, ഐക്യരാഷ്ട്ര സംഘടനയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ
സ്ഥിരംനീരിക്ഷകന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. നവംമ്പര്‍ 31-ാം തിയതി ഞായറാഴ്ച
ബാഗ്ദാദിലെ കത്തോലിക്കാ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ഒത്തുചേര്‍ന്ന ക്രൈസ്തവരില്‍
58-പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നവംമ്പര്‍ 1-ാം തിയതി
തിങ്കളാഴ്ച ഐക്യരാഷ്ട്ര സംഘടയുടെ പൊതുസമ്മേളനത്തിന്‍റെ 3-ാം കമ്മറ്റിയിലാണ് പരിശുദ്ധ
സിംഹാസനത്തിന്‍റെ പ്രതിനിധി തന്‍റെ ആശങ്കരേപ്പെടുത്തിയത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും
മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹവും രാഷ്ട്രനേതാക്കളും അടിയന്തിരമായി
ശ്രദ്ധിക്കണമെന്ന് ആര്‍ച്ചുബിഷ്പ്പ് ചുള്ളിക്കാട്ട് സമ്മേളനത്തോടാഹ്വാനംചെയ്തു. ഐക്യരാഷ്ട്ര
സംഘടന പ്രത്യാശിക്കുന്ന മാനവപുരോഗതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മതസമൂഹങ്ങള്‍ക്കുനേരെയുള്ള
അധിക്രമങ്ങള്‍ അടിയന്തിരമായി ഇല്ലാതാക്കണമെന്ന് അദ്ദേഹം സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു. ആറു
വര്‍ഷക്കാലം ഇറാക്കിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള
ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് വ്യക്തിപരമായി അറിയുന്ന പലരും ആക്രമണത്തില്‍ മരിച്ചതിലുള്ള
അതിയായ ദുഃഖവും സമ്മേളനത്തെ അറിയിക്കുകയുണ്ടായി.