2010-11-03 19:04:19

അധിക്രമങ്ങള്‍ ജീവനോടുള്ള
അവഗണനയെന്ന് മാര്‍പാപ്പ


03 നവംമ്പര്‍ 2010
ബാഗ്ദാദില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ മൃതസംസ്കാരദിനത്തില്‍ മാര്‍പാപ്പ അനുശോചന സന്ദേശമയച്ചു. ഒക്ടോബര്‍ 31-ാം തിയതി ഞായറാഴ്ച രാവിലെ ബാഗ്ദാദിലുള്ള സെയ്ദാത്ത്- അല്‍- നജാത്ത് ദേവാലയത്തില്‍ ദിവ്യബലിക്കായി സമ്മേളിച്ചവരെയാണ് അല്‍ക്വൈദാ തീവ്വവാദികള്‍ ബന്ധികളാക്കിയത്. തുടര്‍ന്ന് ജനങ്ങളെ മോചിക്കുവാനുള്ള ഇറാക്കി സൈന്യത്തിന്‍റെ പരിശ്രമത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വൈദികരും സ്ത്രീകളും കുട്ടികളും ഉല്‍പ്പെട്ട 58 പേര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയിലെ തന്‍റെ തൃകാല പ്രാര്‍ത്ഥനാവേളിയില്‍ ഈ കൂട്ടക്കൊലപാതകത്തെ അപലപിച്ച മാര്‍പാപ്പ, നവംമ്പര്‍ 2-ാം തിയിതി ചെവ്വാഴ്ച ബാഗ്ദാദില്‍ നടന്ന മൃതസംസാകാര ചിടങ്ങിനോട് അനുബന്ധിച്ച്, ബാഗ്ദാദിലെ സീറിയന്‍-കത്തോലിക്കാ മെത്രാപ്പോലീത്താ, മാര്‍ അത്തനാസ് ഷാബായ്ക്ക് അയച്ച ടെലഗ്രാമിലാണ് തന്‍റെ അനുശോചനം രേഖപ്പെടുത്തിയത്. എന്നും അനുരഞ്ജനവും സൗഹൃവും സഹോദര്യവും ആഗ്രഹിച്ചിരുന്ന ഈ ക്രൈസ്തവ സഹോദരങ്ങളുടെ ജീവാര്‍പ്പണം സമാധാനപുനഃസ്ഥാപനത്തിനുള്ള വിത്തായി മാറട്ടെയെന്ന് തന്‍റെ അനുശോചന സന്ദേശത്തില്‍ മാര്‍പാപ്പ പ്രത്യാശപൂര്‍വ്വം പ്രാര്‍ത്ഥിച്ചു.
ക്രൈസ്തവര്‍ക്കു നേരെ വര്‍ഷങ്ങളായി ഇറാക്കില്‍ തുടരുന്ന ഈ അധിക്രമങ്ങള്‍ ദൈവിക ദാനമായ ജീവനോടുതന്നെ കാണിക്കുന്ന അനാദരവും അവഗണനയുമാണെന്നും, സമൂഹത്തില്‍ നിലവിലുള്ള സമാധാനത്തിനും ആത്മവിശ്വാസത്തിനും തുരങ്കംവയ്ക്കാനുള്ള വിമതരുടെ ശ്രമമാണിതെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.