2010-11-02 15:33:40

യഥാര്‍ത്ഥ സ്നേഹം ത്യാഗത്തിലധിഷ്ഠിതമെന്ന് മാര്‍പാപ്പ


30.10.10


ഒകടോബര്‍ 30ാം തിയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റ‍െ ചത്വരത്തില്‍ Azione Cattolica കത്തോലിക്കാ ആക്ഷന്‍ എന്ന സംഘടനയുടെ കീഴില്‍ അണിനിരന്ന യുവതിയുവാക്കളെയും ബാലികാബാലന്‍മാരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഒരധ്യാപികയും ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം.
വലിയവരായിത്തീരുക എന്നാല്‍ എന്താണ്? എങ്ങനെയാണ് സ്നേഹിക്കേണ്ടത്? ഇന്നത്തെ കാലഘട്ടത്തില്‍ അദ്ധാപകരായിരിക്കുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്? എന്നിവയായിരുന്നു ചോദ്യങ്ങള്‍.

ഒരു വിദ്ധ്യാര്‍ത്ഥിയായിരിക്ക‍െ ക്ലാസിലെ ഏററവും വലുപ്പം കുറഞ്ഞ കുട്ടിയായിരുന്നു താനെന്നും അതിനാല്‍ ശാരീരികമായി വളരാന്‍ ആഗ്രഹിച്ചിരുന്നെന്നും പറഞ്ഞ മാര്‍പാപ്പ വലിയവരായിരിക്കുക എന്നു പറഞ്ഞാല്‍ ശാരീരിക വലുപ്പമല്ല ഉദ്ദേശിക്കുന്നതെന്നും ഹൃദയ വിശാലതയിലാണ് യഥാര്‍ത്ഥ വലുപ്പമെന്നും ഉദ്ബോധിപ്പിച്ചു.

അവനവനോടും മറ്റുളളവരോടും ആദരവു പുലര്‍ത്താതെ ഒരുവിനിമയ വസ്തുവായി സ്നേഹം അവമതിക്കപ്പെടുമ്പോള്‍, ബ്രഹ്മചര്യവും ശുദ്ധതയും അസാധ്യമായിത്തീരുന്നു എന്നു പറഞ്ഞ മാര്‍പാപ്പ അപ്രകാരം സംഭവിക്കുന്നത് യഥാര്‍ത്ഥ സ്വാതന്ത്ര്യമില്ലാത്തതിനാലാണ് എന്നും വിശദീകരിച്ചു..
കുട്ടികളുടെ അധിപന്‍മാരല്ല അദ്ധാപകരെന്നും ക്രിസ്തുവിന്‍റെ നാമത്തില്‍ കുട്ടികള്‍ക്കുളള ആനന്ദത്തിന്‍െറ സേവകരെന്ന നിലയില്‍ അവരെ ക്രിസ്തുവിലേക്കു നയിക്കേണ്ടവരാണ് അദ്ധ്യാപകരെന്നും മാര്‍പാപ്പ പ്രബോധിപ്പിച്ചു.







All the contents on this site are copyrighted ©.