2010-10-29 17:37:37

സുനാമി ദുരന്തത്തില്‍
സഹായഹസ്തങ്ങള്‍


29 ഒക്ടോബര്‍ 2010
ഇന്‍റൊനേഷ്യയുടെ ദുരന്തഭൂമിയിലേയ്ക്ക് unicef-ന്‍റെയും caritas-ന്‍റെയും സഹായമെത്തി. ഒക്ടോബര്‍ 27-ാം തിയതി ഇന്‍റൊനേഷ്യായിലും പരിസരത്തുമുണ്ടായ സുനാമിയുടെയും അഗ്നിപര്‍വ്വത സ്പോടനത്തിന്‍റെയും ദുരന്തങ്ങളില്‍ കഴിയുന്നവര്‍ക്ക് 28-ാം തിയതി വ്യാഴാഴ്ച 4500 കുടുംബങ്ങള്‍ക്കാവശ്യമായ ഭക്ഷണ പാക്കറ്റുകളും, മരുന്നും, മലേറിയാപോലുള്ള രോഗങ്ങളില്‍നിന്നു രക്ഷപെടുന്നതിന് കൊതുകവലകളുമയി unicef-ഉം പശ്ചിമ സുമാത്രാ ദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍റൊനേഷ്യയുടെ ആരോഗ്യവകുപ്പുമായി സഹകരിച്ച് മാതൃ-ശിശുസംരക്ഷണ പദ്ധതികളും മെറാപി, സുമാത്രാ ദുരന്ത-പ്രദേശങ്ങളില്‍ നടപ്പിലാക്കുമെന്ന് unicef-ന്‍റെ വക്താവ് വ്യക്തമാക്കി. ഇതിനിടെ, പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, മരുന്ന് എന്നിവയുമായെത്തിയ കാരിത്താസ് ഇത്താലിയയുടെ ആദ്യ കപ്പല്‍, പദാങ്ങ്, മൊന്താവായ് പ്രവിശ്യകളില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുമ്പോള്‍, അവരുടെ രണ്ടാമത്തെ കപ്പല്‍ ആവശ്യസാമഗ്രികളുമായി റോമില്‍ തയ്യാറെടുക്കുകയാണെന്നും കാരിത്താസിന്‍റെ വക്താവ് അറിയിച്ചു.
 







All the contents on this site are copyrighted ©.