2010-10-28 17:06:08

ക്രൈസ്തവ
പീഡനസംഭവങ്ങള്‍ വീണ്ടും


28 ഒക്ടോബ്‍ 2010
ഇന്ത്യയില്‍ വീണ്ടും പലയിടങ്ങളിലും ക്രൈസ്തവ പീഡനസംഭവങ്ങള്‍.
ക്രൈസ്തവ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തപ്പെടുന്നു എന്ന ആരോപണവുമായിട്ടാണ് ഇന്ത്യയില്‍ കര്‍ണ്ണാട, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ പുതിയ ക്രൈസ്തവ പീഡനസംഭവങ്ങള്‍ ഉണ്ടായത്.
ഒക്ടോബര്‍ 24-ാം തിയതി ബാംഗളൂരില്‍ വൈറ്റ് ഫീല്‍ഡിലെ ഹോളി ക്രോസ് സ്കൂളിലെ ഒരു കത്തോലിക്കാ അദ്ധ്യപകനെയാണ് സ്കൂള്‍ ഓഫീസില്‍ ബന്ധിയാക്കി ഹിന്ദുമത തീവ്രവാദികള്‍ സംഘംചേര്‍ന്ന് പീഡിപ്പിച്ചത്.
കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗായിലും ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ സംഭവം മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 23-ാം തിയതി ജമ്മു കഷ്മീരില്‍ സമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന, സുനേഹാരാ കല്‍, Golden Future എന്ന സന്നദ്ധസംഘടനാംഗങ്ങളാണ് മതമൗലിക വാദികളുടെ അധിക്രമങ്ങള്‍ക്കിരയായ മറ്റൊരു സംഘം. പ്രതിയോഗികള്‍ക്കു നേരെ നടപടികള്‍ എടുക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാണിക്കുന്ന അലംഭാവം ആശങ്കയുണര്‍ത്തുന്നതാണെന്ന്, സഭാവൃത്തങ്ങള്‍ വെളിപ്പെടുത്തി.
 







All the contents on this site are copyrighted ©.