2010-10-28 16:54:54

കര്‍ദ്ദിനാള്‍ റാത്സിങ്കറുടെ
സമ്പൂര്‍ണ്ണകൃതി പ്രകാശനംചെയ്തു


28 ഒക്ടോബര്‍ 2010
മാര്‍പാപ്പയുടെ ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ ദൈവത്തെ അന്വേഷിക്കുന്നവര്‍ നിരവധിയാണെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ രണ്ടാം പതിപ്പിന്‍റെ പ്രകാശനവേളയില്‍ പ്രസ്താവിച്ചു.
ഒക്ടോബര്‍ 27-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ ബര്‍ത്തലോമിയോ മന്ദിരത്തില്‍വച്ചു നടന്ന പ്രകാശനച്ചടങ്ങില്‍ വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ അമ്പാസ്സഡിര്‍, അന്തോണിയോ സനാര്‍ഡിക്ക് മാര്‍പാപ്പയായ കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറുടെ സമ്പൂര്‍ണ്ണകൃതികളുടെ പുതിയ പതിപ്പ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി.
രണ്ടു മാസങ്ങള്‍ക്കുമുന്‍പ് പ്രസിദ്ധീകരിച്ച 1964-മുതല്‍ 2004-വരെയുള്ള കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറുടെ അതിശ്രേഷ്ഠമായ സമ്പൂര്‍ണ്ണകൃതിയുടെ ഇറ്റാലിയന്‍ ഭാഷയിലുള്ള ആദ്യപ്രതികള്‍ വിറ്റഴിഞ്ഞതിനെത്തുടര്‍ന്ന്, ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടാം പതിപ്പിന്‍റെ പ്രതികള്‍ പുറത്തിറക്കിയ വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അഭിനന്ദിച്ചു.
കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറുടെ അമൂല്യമായ ദൈവശാസ്ത്ര ചിന്തകള്‍ ധാരാളം പേര്‍ ഉപയോഗിക്കുന്നതിനു തെളിവാണിതെന്ന് ചൂണ്ടിക്കാട്ടിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, ഇറ്റാലിയന്‍ ഭാഷയിലുള്ള രണ്ടം പതിപ്പിന്‍റെ ആദ്യ വാല്യം വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ നയതന്ത്രപ്രതിനിധിക്കു നല്കിക്കൊണ്ട് പ്രകാശനംചെയ്തു. തിരുവചനത്തിലധിഷ്ഠിതമായും സഭാപിതാക്കന്മാരിലൂടെയും തന്‍റെ പ്രബുദ്ധവുമായ ചിന്തകളവതരിപ്പിക്കുന്ന കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കറിന്‍റെ തനിയമയാര്‍ന്ന രചനാശൈലിയെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ചടങ്ങില്‍ പ്രശംസിച്ചു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിഭാവനം ചെയ്ത നവീകരണത്തിന്‍റെ പാന്ഥാവ് ഇനിയും സഭയില്‍ തുറക്കപ്പെടണമെങ്കില്‍ സൂക്ഷ്മമായ പഠനത്തിലൂടെ നാം ദൈവത്തെ കൂടുതല്‍ സ്നേഹിക്കുകയും, ആ സ്നേഹം അനുദിനജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തന്‍റെ ലഘുപ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.