2010-10-23 18:35:56

ദൈവജനത്തിന് മധ്യപൂര്‍വ്വദേശ സിനഡിന്‍റെ സമാപന സന്ദേശം.


23.10.10

മെത്രാന്‍മാരുടെ സമ്മേളനത്തിന്‍റെ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുളള പ്രത്യേക സമ്മേളനത്തിന്‍റെ സമാപന സന്ദേശം – ദൈവജനത്തിനുവേണ്ടിയുള്ള സന്ദേശം ശനിയാഴ്ച പ്രകാശനം ചെയ്യപ്പെട്ടു. ഒക്ടോബര്‍ 22ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം നടന്ന പതിമൂന്നാമത് പൊതുസമ്മേളനത്തില്‍ സിനഡുപിതാക്കന്‍മാര്‍ അംഗീകരിച്ച സമാപന സന്ദേശം അറബി, ഫ്രഞ്ച്, ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മദ്ധ്യപൂര്‍വദേശത്തെ മതപരവും രാഷ്ട്രീയവുമായ അവസ്ഥകള്‍, ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍, ഇസ്ലാം മതസ്ഥരോടും യഹൂദരോടുമുള്ള ക്രൈസ്തവരുടെ സംവാദം, മദ്ധ്യപൂര്‍വദേശത്ത് കുടിയേറിയിരിക്കുന്ന കത്തോലിക്കരും അകത്തോലിക്കരുമായിട്ടുള്ളവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തുടങ്ങി വിവിധ മേഖലകളെക്കുറിച്ചു വിശദീകരിച്ചിട്ടുള്ള സന്ദേശം ഇസ്രയേല്‍ പലസ്തീന്‍ പ്രശ്നത്തിനും ഒരു പരിഹാരം മുന്നോട്ടു വച്ചിട്ടുണ്ട്. പലസ്തീന്‍ ജനതയ്ക്ക് അന്തസ്സോടും സുരക്ഷിതത്വത്തോടും കൂടി ജീവിക്കാന്‍ സാധിക്കുന്ന സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു രാഷ്ട്രം വേണമെന്നും അതുപോലെ ഇസ്രായേല്‍ ജനതയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇസ്രായേല്‍ രാഷ്ട്ര സീമകള്‍ക്കുള്ളില്‍ സമാധാനവും സുരക്ഷിതത്വവും അനുഭവിക്കാന്‍ കഴിയണമെന്നും സിനഡുപിതാക്കന്‍മാര്‍ സന്ദേശത്തില്‍ പറയുന്നു







All the contents on this site are copyrighted ©.