2010-10-22 18:51:11

സിനഡു പിതാക്കന്മാര്‍ക്ക്
മാര്‍പാപ്പയുടെ സമ്മാനം


22 ഓക്ടോബര്‍ 2010
ഒക്ടോബര്‍ 10-ാം തിയതി ആരംഭിച്ച മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടുയുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനം 24-ാം തിയതി ഞായറാഴ്ച സമാപിക്കുവാനിരിക്കവേയാണ്, മെത്രാന്മാരുടെ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് നിക്കോളെ എതെരോവിക് പരിശുദ്ധ പിതാവിന്‍റെ പേരിലുള്ള സിനഡു പിതാക്കന്മാര്‍ക്കുള്ള പ്രത്യേക സമ്മാനം അസംബ്ളിയില്‍ പ്രഖ്യപിച്ചത്. ഇറ്റലിയിലെ ഉദീനിയില്‍ സംരക്ഷിച്ചിട്ടുള്ള വിഖ്യാതമായ ചിത്രകാരന്‍ തിയോപ്പോളോയുടെ മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ fresco ചിത്രീകരണമാണ് പിത്തളയില്‍ സ്വര്‍ണ്ണംപൂശിയ ഫലകത്തില്‍ പകര്‍ത്തി പാപ്പായുടെ സമ്മാനമായി സിനഡു പിതാക്കന്മാര്‍ക്കു നല്കുന്നത്. പരിശുദ്ധ ദൈവമാതാവ് സ്വര്‍ഗ്ഗാരോപിത, എന്ന വിശ്വാസസത്യം പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ പ്രഖ്യാപിച്ചതിന്‍റെ 60-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടും, മദ്ധ്യപൂര്‍വ്വപ്രദേശത്തെ പ്രത്യേകമായി പരിശുദ്ധ ദിവ്യജനനിക്ക് സമര്‍പ്പിച്ചുകൊണ്ടുമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ ഫലകം സിനഡുപിതാക്കന്മാര്‍ക്ക് സമ്മാനിക്കുന്നത്.







All the contents on this site are copyrighted ©.