2010-10-22 18:42:22

വിശ്വാസസത്യങ്ങള്‍ ജീവിക്കുവാനുള്ള
അവകാശം അനിഷേധ്യമെന്ന് പാപ്പ


22 ഒക്ടോബര്‍ 2010
വിശ്വാസസത്യങ്ങള്‍ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് വികസനത്തിന് തടസ്സമാണെന്ന് ഒക്ടോബര്‍ 22-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള ഏക്വദോറിന്‍റെ സ്ഥാനപതിയെ ഒരു സ്വകാര്യകൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു മാര്‍പാപ്പ പ്രസ്താവിച്ചു.
ജനാധിപത്യ ഭരണസംവിധാനങ്ങളുടെ അടിത്തറ പുനഃര്‍പ്രതിഷ്ഠിക്കുവാനുള്ള സര്‍ക്കാരിന്‍റെ നൂതന ശ്രമങ്ങളെ അഭിനന്ദിച്ച മാര്‍പാപ്പ, നിയമത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ പ്രത്യാശയുടെ പുതിയ ചക്രവാളം, വിഭാഗിക ചിന്തകള്‍ക്കധീതമായി എക്വദോറില്‍ വളര്‍ന്നുവരട്ടെയെന്നും ആശംസിച്ചു. മാര്‍പാപ്പയുടെ മുന്നില്‍ തന്‍റെ സ്ഥാനികപത്രികള്‍ സമര്‍പ്പിച്ച പുതിയ അംബാസിഡര്‍, ലൂയി ഡൊസീറ്റെയോ, കത്തോലിക്കാ സഭ എക്വദേറില്‍ ചെയ്യുന്ന നിസ്തുല സേവനങ്ങള്‍ക്ക് എക്വദോറിന്‍റെ പ്രസിഡന്‍റ്, റാഫേല്‍ ഡെല്‍ഗാഡോയുടെ പേരില്‍ മാര്‍പാപ്പയ്ക്ക് പ്രത്യേകം നന്ദിപറഞ്ഞു.
 







All the contents on this site are copyrighted ©.