2010-10-22 18:34:35

ഐക്യം സഭയില്‍
അലിഞ്ഞുചേര്‍ന്നിരിക്കുന്ന ധര്‍മ്മം


22 ഒക്ടോബര്‍ 2010
ഐക്യം വളര്‍ത്തിയെടുക്കുകയെന്നത് സഭയുടെ ആന്തരിക ദൗത്യത്തോട് അലിഞ്ഞുചേര്‍ന്നിരിക്കുന്ന ധര്‍മ്മമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
വത്തിക്കാനിലേയ്ക്കുള്ള പോര്‍ച്ചുഗലിന്‍റെ സ്ഥാനപതി, മാനുവല്‍ തോമസ് പെരേരായെ ഒക്ടോബര്‍ 22-ാം തിയതി വെള്ളിയാഴ്ച തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിക്കവേ പ്രസ്താവിച്ചു. 2010 മെയ് മാസത്തില്‍ പോര്‍ച്ചുഗല്‍ രാജ്യം തനിക്കു നല്കിയ ഊഷ്മള വരവേല്‍പ്പ് മാര്‍പാപ്പ സന്തോഷത്തോടെ അനുസ്മരിച്ചു. മാനവ പുരോഗതി സമ്പത്തില്‍ മാത്രം അധിഷ്ഠിതമായിരിക്കരുതെന്നും, ആഴമുള്ള നന്മയുടെയും ആത്മീയതയുടെയും മൂല്യങ്ങളിലുള്ള വള‍ര്‍ച്ചയാണ് മനുഷ്യന് തന്നില്‍ത്തന്നെയും തന്‍റെ സഹജീവികളോടുമുള്ള ബന്ധത്തിന് അധാരമാകേണ്ടതെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു. സഭ ലോകത്ത് ലക്ഷൃം വയ്ക്കുന്നത് വെറും മാനുഷികാ ധികാരത്തിലല്ല എന്നു ചൂണ്ടിക്കാട്ടിയ പാപ്പ,
ദൈവവും മനുഷ്യരുമായുള്ള അവിഭാജ്യബന്ധത്തിന്‍റെ അടയാളവും ഉപകരണവുമായി ലോകത്തുനിന്നുകൊണ്ട് ക്രിസ്തുവിന്‍റെ സ്നേഹത്തിലും ആത്മീയതയിലും ഊന്നിനില്ക്കുന്ന ആഴമായ ഐക്യം വളര്‍ത്തുവാന്‍ എന്നും ശ്രമിക്കുമെന്നും ഉദ്ബോധിപ്പിച്ചു. സ്ഥാനിക പത്രികകള്‍ പാപ്പായ്ക്കു സമര്‍പ്പിച്ച പോര്‍ച്ചുഗലിന്‍റെ പുതിയ അംമ്പാസിഡര്‍ മാനുവല്‍ തോമസ് പെരേരാ സമുദ്രസാഹസികതയുടെയും കണ്ടുപിടുത്തങ്ങളുടെയും ആദ്യനൂറ്റാണ്ടു മുതല്‍ സുവിശേഷത്തിന്‍റെ വെളിച്ചം ലോകത്തുപരത്താനുള്ള സഭയുടെ ലക്ഷൃത്തെ പിന്‍തുണച്ച പോര്‍ച്ചുഗല്‍ രാജ്യവും അവിടത്തെ ജനങ്ങളും ഇനിയും സഭയോടും പരിശുദ്ധ സിംഹാസനത്തോടും ചേര്‍ന്നുനില്ക്കുമെന്ന് വാഗ്ദാനംചെയ്തു.
 







All the contents on this site are copyrighted ©.