2010-10-17 13:11:47

സഭയുടെ ആറു പുതിയ
വിശുദ്ധാത്മാക്കള്‍


17 ഒക്ടോബര്‍ 2010
പോളണ്ടു സ്വദേശി സ്റ്റാനിസ്ലാവുസ് കാസ്മിയെര്‍ (1433–1489),
കാനഡ സ്വദേശി ആന്ത്രെ ബെസ്സെ (1845–1912)
സ്പെയിന്‍ സ്വദേശിനി കാന്‍ഡിഡാ മരീയാ (1845–1912)
ആസ്ത്രേലിയാക്കാരി മേരി മാക്കില്ലോ (1842–1909)
ഇറ്റലി സ്വദേശിനികളായ ജൂലിയാ സള്‍സാനോ (1458–1524)
ബത്തീസ്താ കമീല്ലാ (1458–1524)
എന്നീ വാഴ്ത്തപ്പെട്ടവരെയാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തിയത്. ഒക്ടോബര്‍ 17-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ ചത്വരത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയാണ് ആറു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്കുയര്‍ത്തിയത്.
ഹോളണ്ടിന്‍റെ പ്രസിഡന്‍റ് ബ്രോനിസ്ലോ കൊമൊറോസ്ക്കി, ആസ്ത്രേലിയായുടെ വിദേശകാര്യ മന്ത്രി കെവിന്‍ റൂഡ്, കാനഡയുടെ വിദേശകാര്യമന്ത്രി ലോറെന്‍സ് കാനന്‍, സെപെയിനിന്‍റെ നീതികാര്യാലയ മന്ത്രി ജൂവന്‍ കാര്‍ലസ്, ഇറ്റാലിയന്‍ ഭരണകൂടത്തിന്‍റെ പ്രതിനിധിയായ ജൊവാന്നി ലേത്താ തുടങ്ങി രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രതിനിധികളും 50,000-ല്‍പ്പരം വിവിധ രാജ്യക്കാരായ വിശ്വാസികളും വിശുദ്ധരുടെ പ്രഖ്യാപനച്ചടങ്ങില്‍ പങ്കുചേര്‍ന്നു.
 







All the contents on this site are copyrighted ©.