പൊതുനന്മ സാമൂഹ്യജീവിതത്തിന്‍റെ അടിസ്ഥാന അളവുകോല്‍: മാര്‍പാപ്പ
മനുഷ്യ നഗരങ്ങളെ കെട്ടിപ്പടുക്കുകയും അവയ്ക്ക് പര്യാപ്തത നല്‍കുകയും ചെയ്യുന്ന പൊതുനന്മയാണ്
സാമൂഹ്യജീവിതത്തിന്‍റെയും രാഷ്ട്രീയ ജീവിതത്തിന്‍റെയും അടിസ്ഥാന അളവുകോലെന്ന് ബെനഡിക്ട്
പതിനാറാമന്‍ മാര്‍പാപ്പ . ഒക്ടോബര്‍ മാസം 14ാം തിയതി ഇറ്റാലിയന്‍ കത്തോലിക്കരുടെ
നാല്പത്തിയാറാമത് സാമൂഹ്യവാരം ഇറ്റലിയിലെ കലാബ്രിയായില്‍ ആരംഭിച്ചതിനോടനുബന്ധിച്ച് ഇറ്റാലിയന്‍
മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ദിനാള്‍ ആഞ്ചെലോ ബഞ്ഞ്യാസ്ക്കോയ്ക്കയച്ച സന്ദേശത്തിലാണ്
മാര്‍പാപ്പ പ്രസ്തുത പ്രസ്താവന നടത്തിയത്.