2010-10-15 19:24:44

സിനിഡ് സമ്മേളനം
കൂട്ടായ്മയിലേക്കുള്ള വിളി


മദ്ധ്യപൂര്‍വ്വദേശം ഏകദൈവത്തില്‍ വിശ്വസിക്കുന്ന മൂന്നു സമൂഹങ്ങള്‍, ക്രൈസ്തവര്‍, യഹൂദര്‍, മുസ്ലീങ്ങള്‍ ഒരുമിച്ചു പാര്‍ക്കുന്ന വലിയൊരു കിഴക്കന്‍ ഭൂപ്രദേശമാണ്. ക്രൈസ്തവര്‍ അവരുടെ മുസ്ലീം, യഹൂദ സഹോദരങ്ങളെ അടുത്തറിയാന്‍ പരിശ്രമിക്കുകയും, അവരുടെ മാതാത്മക സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ ഇടപഴകിക്കൊണ്ട്, സമൂഹത്തിന്‍റെ പൊതുനന്മ ലക്ഷൃമാക്കി ജീവിക്കാന്‍ ഒരുങ്ങേണ്ടതുമാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന മതങ്ങള്‍ സമാധാനവും കൂട്ടായ്മയും, ആത്മീയവും മാനുഷികവുമായ മൂല്യങ്ങളും വളര്‍ത്തുന്നതിനുമുള്ള ശ്രോതസ്സുകളാകേണ്ടതാണ്. നന്മയുടെ സാക്ഷികളാകുവാനുള്ള പ്രത്യാശയാണ്, സമൂഹത്തില്‍ ഇപ്പോഴുള്ള പീഡനങ്ങള്‍ക്കും പ്രതിനന്ധികള്‍ക്കുമിടയിലും, ഏവരോടും വിശ്വസ്തയുള്ള അയല്‍ക്കാരെപ്പോലെ ജീവിക്കുവാന്‍ നമ്മെ ക്ഷണിക്കുന്നത്. “നിങ്ങള്‍ ദുഃഖിക്കും, എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി പരിണമിക്കും.” ജോണ്‍ 16, 20. ഉത്ഥിതനായ ക്രിസ്തു വാഗ്ദാനംചെയ്യുന്നത്, “നിങ്ങള്‍ ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും. അങ്ങനെ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകും.” ജോണ്‍ 16, 24.
എല്ലാ മേഖലകളിലും നമ്മുടെ കൂട്ടായ്മ ബലപ്പെടുത്തിയെങ്കിലേ നമുക്ക് സാക്ഷികളാകുവാന്‍ സാധിക്കൂ. ആദ്യമായി സ്വയം ഭരണാധികാരമുള്ള വലിയ സഭാ കൂട്ടായ്മകള്‍ തമ്മിലും പിന്നെ, നവീകരണ ബോധ്യമുള്ള ഇതര ഓര്‍‍ത്തഡോക്സ്, ക്രൈസ്തവ സഭകള്‍ തമ്മിലും നാം ഐക്യത്തില്‍ ജീവിക്കേണ്ടതാണ്. നന്മനസ്സുള്ള ഏവരുടെയും, വിശിഷ്യാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രതിബന്ധതയുള്ള ഏവരുടേയും ഉത്തരവാദിത്വമായിരിക്കണം കൂട്ടായ്മയില്‍ വളരുകയെന്നത്.







All the contents on this site are copyrighted ©.