2010-10-14 16:53:20

പ്രകൃതിദുരന്ത
ന്യൂനീകരണദിനം ആചരിച്ചു


14 ഒക്ടോബര്‍ 2010
പ്രകൃതിദുരന്ത നിവാരണം ഓരോ വ്യക്തിയുടെയും, സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും ഉത്തരവാദിത്വമെന്ന്, ബാന്‍ കീ മൂണ്‍ ഒരു സന്ദേശത്തില്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 13-ാം തിയതി ബുധനാഴ്ച ഐക്യരാഷ്ട്ര സംഘടന ആചരിച്ച ആഗോള പ്രകൃതിദുരന്ത ന്യൂനീകരണദിനത്തില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍, ഇപ്രകാരം പ്രസ്താവിച്ചത്.
ലോകത്തെ എല്ലാ മനുഷ്യരുടെയും സഹകരണവും പങ്കാളിത്തവും ആവശ്യമുള്ള ഒരു മേഖലയാണ്.. പ്രകൃതിദുരന്ത ന്യൂനീകരണമെന്ന്... ബാന്‍ കീ മൂണ്‍ തന്‍റെ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. 2010-ാമാണ്ടില്‍ത്തന്നെ ലോകത്തുണ്ടായ വ്യത്യസ്ത പ്രകൃതി ദുരന്തങ്ങളില്‍ അപഹരിക്കപ്പെട്ടത് 2,36,000-ല്‍പ്പരം മനുഷ്യജീവനുകളാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ വര്‍ഷാരംഭം മുതല്‍ ലോകത്തിലുണ്ടായ ഭൂചലനങ്ങള്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചില്‍ തുടങ്ങിയ നിരവധി ദുരന്തങ്ങളിലായി മൂന്നു കോടിയോളം ജനങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങള്‍വഴി ലോക രാഷ്ട്രങ്ങള്‍ക്കുണ്ടകുന്ന നഷ്ടങ്ങള്‍ ഏറെ ഭീമമാണെന്നും യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.