2010-10-13 17:25:45

മദ്ധ്യപൂര്‍വ്വസഭ
കൂട്ടായ്മയുടെ സാക്ഷൃം


13 ഒക്ടോബര്‍ 2010
കിഴക്കിന്‍റെ വിവധ കാലഘട്ടങ്ങളെ കോര്‍ത്തിണക്കുന്ന അമൂല്യ കണ്ണിയാണ് ക്രൈസ്തവ രക്തസാക്ഷിത്ത്വമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി സിനഡില്‍ പ്രഖ്യാപിച്ചു.
മദ്ധ്യപൂര്‍വ്വദേശ സിനഡിന്‍റെ പ്രഥമ പൊതുയോഗത്തെ ഒക്ടോബര്‍ 11-ാം തിയതി അഭിസംബോധനചെയ്യവേയാണ്, പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി ഇപ്രകാരം പ്രസ്താവിച്ചത്. പൗരസ്ത്യസഭകളെയും അതിന്‍റെ അമൂല്യമായ ആത്മീയ പാരമ്പര്യങ്ങളെയും ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞ കര്‍ദ്ദിനാല്‍, അവിടത്തെ സഭയുടെ ഗതകാല യാതനകളും ഭാവികാല പ്രതീക്ഷകളും മനസ്സിലാക്കുന്നുവെന്നും തന്‍റെ ആമുഖപ്രഭാഷണത്തില്‍ പ്രസ്താവിച്ചു. മദ്ധ്യപൂര്‍വ്വദേശങ്ങളിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പീഡനങ്ങള്‍ തുടരുകയാണെന്നും, കത്തോലിക്കര്‍ ഇതര ക്രൈസ്തവ സമൂഹങ്ങള്‍ക്കൊപ്പം മതപരമായി ഏറെ അസ്വാതന്ത്ര്യവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനവും സമൃദ്ധിയും ഇനിയും അന്നാട്ടില്‍ വളരുമോ എന്ന ആശങ്ക മനസ്സിലുയരുമ്പോഴും, മദ്ധ്യപൂര്‍വ്വസഭ ഉറച്ച മനസ്സോടെ ക്രിസ്തുവിന്‍റെ കുരിശ്ശില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് കൂട്ടായ്മയുടെ സാക്ഷൃംവഹിക്കണമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി ആഹ്വാനംചെയ്തു.
 







All the contents on this site are copyrighted ©.