2010-10-09 17:00:06

റോമിലെ മെത്രാനു ചുറ്റുമുള്ള
മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ പ്രഥമസമ്മേളനം


8 ഒക്ടോബര്‍ 2010
ഒക്ടോബര്‍ 10 മതല്‍ 24 വരെ തീയതികളില്‍ വത്തിക്കാനില്‍വച്ചാണ് മദ്ധ്യപൂര്‍വ്വദേശങ്ങളിലെ മെത്രാന്മാരുടെ ഈ ചരിത്രസമ്മേളനം നടക്കുന്നത്. ആദിമ ക്രൈസ്തവ കൂട്ടായ്മയുടെ ചൈതന്യം വ്യക്തമാക്കുന്ന “വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു,” എന്ന വചനഭാഗമാണ് ആസന്നമാകുന്ന സിനഡ് സമ്മേളനത്തിന്‍റ‍ ആപ്തവാക്യമെന്ന്, ഒക്ടോബര്‍ 8-ാം തീയതി അതിന്‍റെ രൂപരേഖ അവതിപ്പിച്ചുകൊണ്ട്, സിനഡിന്‍റെ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് നിക്കോളെ എത്തേരോവാണ് ഇതു വ്യക്തമാക്കിയത്.
ലത്തീന്‍ സഭയ്ക്ക് പുറമ‍േ, അപ്പസ്തോലിക പാരമ്പര്യവും സ്വയംഭരണാവകാശവുമുള്ള 6 പൗരസ്ത്യ കത്തോലിക്കാസഭകള്‍ ഉള്‍പ്പെട്ട മദ്ധ്യപൂര്‍വ്വദേശങ്ങളിലെ സഭാകൂട്ടായ്മ ‘വൈവിധ്യങ്ങളിലെ ഐക്യ’മെന്ന മഹനീയദര്‍ശനം സാക്ഷൃപ്പെടുത്തുന്നു. വ്യത്യസ്തമായ ആദ്ധ്യാത്മീകത, ആരാധനാക്രമം, ശിക്ഷണക്രമം എന്നിവ സ്വന്തമായുള്ള പൗരസ്ത്യ കത്തോലിക്കാസഭകള്‍ അവയുട‍െ അതുല്യപാരമ്പര്യങ്ങളാല്‍ ആഗോളസഭയെ സമ്പന്നയാക്കുന്നു. മാര്‍പ്പാപ്പയ്ക്കൊപ്പം മദ്ധ്യപൂര്‍വ്വദേശങ്ങളിലെ മെത്രാന്മാരെല്ലാവരും ഒന്നിച്ചുച്ചേരുന്ന ആദ്യ സിനഡ് എന്ന പ്രത്യേകത അവകാശപ്പെടാവുന്ന ഈ സമ്മേളനത്തില്‍, എത്യോപ്യന്‍, ഗ്രീക്ക്, റൂമേനിയന്‍, സീറോ മലബാര്‍, സീറോ മലങ്കര, ഉക്രൈന്‍ എന്നീ സഭകളുടെ പ്രാതിനിധ്യവും ഉണ്ട് എന്നത് ശ്രദ്ധേയമാണ്.







All the contents on this site are copyrighted ©.