2010-10-09 08:47:20

മദ്ധ്യപൂര്‍വ്വദേശ സിനഡ് സമ്മേളനം
മാര്‍പാപ്പയ്ക്ക് ലഭിച്ച പ്രചോദനം


8 ഒക്ടോബര്‍ 2010
മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ കണ്ടറിഞ്ഞതും നൊമ്പരപ്പെടുത്തുന്നതുമായ അനുഭവങ്ങളാണ് ആസന്നമാകുന്ന സിനഡ് സമ്മേളനത്തിന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ പ്രേരിപ്പിച്ചതെന്ന് പാത്രിയര്‍ക്കീസ് ഫവത് തുവല്‍, ജെരൂസലേമിലെ പാത്രിയാര്‍ക്കീസ് വെളിപ്പെടുത്തി.
ഒകോബര്‍ 7-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ഒരഭിമുഖത്തിലാണ് ജെരൂസലേമിന്‍റെ പാത്രിയാര്‍ക്കീസ് ഇങ്ങനെ പ്രസ്താവിച്ചത്. 10-ം തിയതി ആരംഭിക്കുന്ന സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ റോമിലെത്തിയതാണ് പാത്രിയര്‍ക്കീസ് ഫവത് തുവല്‍.
സമാധാനത്തിന്‍റെയും അതേസമയം അശാന്തിയുടെയും കേന്ദ്രമായിരിക്കുന്ന ജരൂസലേമില്‍ ജീവിക്കുക, ഇന്ന് ഏറെ ത്യാഗം ആവശ്യപ്പെടുന്നുവെന്നും, യഹൂദരും മുസ്ലീംങ്ങളുമായ സഹോദരങ്ങളില്‍നിന്നും ഏറ്റെടുക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്കുമുപരി, ഓരോ ക്രൈസ്തവനും തന്‍റെ ക്രിസ്തീയ വ്യക്തിത്വം എങ്ങനെ സാക്ഷൃപ്പെടുത്തുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശുദ്ധ നാട്ടില്‍ യഥാര്‍ത്ഥ ക്രൈസ്തവനായി ജീവിക്കുക ഇന്നത്തെ വെല്ലുവിളിയാണെന്നും സിനഡ് സമ്മേളനം സമാധാനപൂര്‍വ്വകമായ ക്രൈസ്തവ സാക്ഷൃത്തിന് വഴിയൊരുക്കുമെന്നും പാത്രിയര്‍ക്കീസ് ഫവത് തുവല്‍ പ്രത്യാശപ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.