2010-10-07 20:32:48

സാന്ത്വനവുമായി അപ്പസ്തോലിക സന്ദര്‍ശകര്‍
അയര്‍ലണ്ടിലേയ്ക്ക്


7 ഒക്ടോബര്‍ 2010
അയര്‍ലണ്ടിലെ രോഗാതുരമായ സഭാഗാത്രത്തെ സൗഖ്യപ്പെടുത്താനും നവീകരിക്കാനും പാപ്പാ നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശകര്‍ വഴിതെളിക്കുമെന്ന് വത്തിക്കാന്‍ പ്രത്യാശിക്കുന്നു. കുട്ടികളുടെ ലൈഗിംക പീഡനത്തിന്‍റെ നിഴലില്‍പ്പെട്ട അയര്‍ലണ്ടിലെ സഭയിലേയ്ക്ക് അജപാലന സന്ദര്‍ശനം നടത്തുവാന്‍ മാര്‍പാപ്പ നിയോഗിച്ച അപ്പസ്തോലിക സന്ദര്‍ശകര്‍, മെത്രാന്മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജൊവാന്നി ബത്തീസ്തായുമായി,
ഒക്ടോബര്‍ 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രത്യാശ പ്രകടിപ്പിച്ചത്.
ലൈഗിംക പീഡനത്തിന് ഇരയായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സന്ദര്‍ശിക്കുക, അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നീ ലക്ഷൃങ്ങളോടെയാണ് അയര്‍ലണ്ടിലേയ്ക്ക് നാല് അപ്പസ്തോലിക സന്ദര്‍ശകരെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചിരിക്കുന്നത്. വെസ്റ്റ്മിനിസ്റ്ററിലെ കര്‍ദ്ദിനാള്‍‍ മര്‍ഫി ഓ-കോണര്‍, ബോസ്റ്റണില്‍നിന്നുമുള്ള കര്‍ദ്ദിനാള്‍ സീന്‍ ഓ-മാല്ലി, തൊറേന്തോയിലെ ആര്‍ച്ചുബിഷ്പ്പ് ക്രിസ്റ്റഫര്‍ കോളിന്‍സ്, ഒത്താവായിലെ ആര്‍ച്ചുബിഷപ്പ് ടെറന്‍സ് പെന്‍െഗാസ്റ്റ്..എന്നിവരാണ് അയര്‍ലണ്ടിലെ നാല് അതിരുപതകളില്‍ സന്ദര്‍ശനം നടത്തുന്നതിന് മാര്‍പാപ്പ നിയോഗിച്ചിരിക്കുന്നവര്‍.
 







All the contents on this site are copyrighted ©.