2010-10-07 20:42:42

പൗരസ്ത്യ കനോനനിയമങ്ങള്‍
പ്രസിദ്ധീകരണത്തിന്‍റെ 20-ാം വാര്‍ഷികം


7 ഒക്ടോബര്‍ 2010
പൗരസ്ത്യ സഭകള്‍ക്കായുള്ള കനോനനിയമങ്ങള്‍ പ്രസിദ്ധീകരിച്ചതിന്‍റെ
20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സഭാ നിയമങ്ങളുടെ വ്യാഖ്യാനത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഒരു ദ്വിദിന സമ്മേളനം ഒക്ടോബര്‍ 8, 9 തിയതികളില്‍ വത്തിക്കാനില്‍ നടക്കുമെന്ന്, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റെ ആര്‍ച്ചുബിഷപ്പി കോക്കോ പാല്‍മിയെരോ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
വത്തിക്കാനിലുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമധേയത്തിലുള്ള ഹാളില്‍ സമ്മേളിക്കുവാന്‍ പോകുന്ന വിവിധ പൗരസ്ത്യസഭകളുടെ 400-ല്‍പ്പരം പ്രതിനിധികള്‍, പ്രഥമദിനത്തില്‍ കനോനിക നിയമരൂപീകരണത്തിന്‍റെ ചരിത്രവും പ്രസക്തിയും പഠനവിഷയമാക്കും.
പൗരസ്ത്യ കനോന നിയമങ്ങളുടെ സഭൈക്യസ്വഭാവവും, അവയുടെ ഇതര ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭകളുമായുള്ള അവയുടെ ബന്ധവും രണ്ടാം ദിനത്തില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന് ആര്‍ച്ചുബിഷപ്പ് പാല്‍മിയെരോ വെളിപ്പെടുത്തി. 9-ാം തിയതി ശനിയാഴ്ച രാവലെ 12-മണിക്ക് വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍വച്ച് നടത്തപ്പെടുന്ന, ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയോടെ സമ്മേളനം സമാപിക്കും.







All the contents on this site are copyrighted ©.