2010-10-06 19:30:41

സിനഡുസമ്മേളനത്തെ
പിന്‍തുണയ്ക്കുന്ന ചര്‍ച്ചാവേദി


6 ഒക്ടോബര്‍ 2010
മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള സമ്മേളനത്തിന് ഒരുക്കമായി റോമിലെ സന്നദ്ധ സംഘടന, പാക്സ് റൊമാനായുടെ പഠനശിബരം നടത്തപ്പെട്ടു. ഒക്ടോബര്‍ 10-ാം തിയതി ഞായറാഴ്ച ആരംഭിക്കുന്ന മെത്രാന്‍മാരുടെ സിനഡിന് മുന്നോടിയായി 6-മുതല്‍‍ 9-വരെ തിയതികളില്‍, വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെയാണ് പാക്സ് റോമാനാ എന്ന സംഘടന റോമില്‍ സമ്മേളിക്കുന്നത്. പശ്ചാത്യലോകവും ഇസ്ലാമും തമ്മിലുള്ള അകല്‍ച്ച, മദ്ധ്യപൂര്‍വ്വ പ്രദേശത്ത‍െ കുടിയേറ്റ പ്രതിഭാസം, സഭൈക്യസംവാദത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധത,
തുടങ്ങിയ പ്രബന്ധങ്ങള്‍, പ്രഗത്ഭരായ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിക്കും. ചര്‍ച്ചകള്‍കളുടെയും പഠനത്തിന്‍റെയും പരിസമാപ്തിയായി സംഘടന രൂപംകൊടുക്കുന്ന സംയുക്ത പ്രസ്താവന മെത്രാന്മാരുടെ സിനഡിന് സമര്‍പ്പിക്കുകയെന്നതും ഈ ത്രിദിന ചര്‍ച്ചയുടെ ലക്ഷൃമാണെന്ന് പാക്സ് റൊമാനായ്ക്കുവേണ്ടി സെക്രട്ടറി, സൈമണ്‍ എഡ്വേര്‍ഡ്സ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.