2010-10-06 19:12:54

മാധ്യമ പ്രവര്‍ത്തകരുടെ
സമ്മേളനം റോമില്‍


6 ഒക്ടോബര്‍ 2010
സുവിശേഷപ്രഘോഷണം സമുന്നതമായ ഉപവിപ്രവൃത്തിയെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ റോമില്‍ സമ്മേളിച്ച ആഗോള കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാ അച്ചടി മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തോടനുബന്ധിച്ച്, ഒക്ടോബര്‍ 6-ാം തിയതി രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലര്‍പ്പിച്ച സമൂഹദിവ്യബലി മദ്ധ്യേയുള്ള വചനപ്രഷോണത്തിലാണ് വത്തിക്കാന്‍ സ്റ്റെയിറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ ബര്‍ത്തോണേ ഇപ്രകാരം പ്രസ്താവിച്ചത്. ദരിദ്രരോട് സുവിശേഷം അറിയിക്കുക എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം മാമ്മോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവന്‍റെയും ദൗത്യമാണെന്നും, മാധ്യമങ്ങളിലൂടെ സുവിശേഷം പ്രഘോഷിക്കുന്നത് അതിനു തുല്യമോ ഉപരിയോ ആയ ദൗത്യമാണെന്നും സമ്മേളനത്തോട് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു. വിവിധ സംസ്കാരങ്ങളിലും ഭാഷകളിലും അച്ചടി മാധ്യമത്തിലൂടെ സുവിശേഷം പങ്കുവയ്ക്കുന്ന കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ സേവനത്തെ കര്‍ദ്ദിനാള്‍ ബര്‍ത്തോണേ അഭിനന്ദിച്ചു. ഒക്ടോബര്‍ 4-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച 85 രാജ്യങ്ങളില്‍നിന്നുമുള്ള 250 കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ആഗോളസമ്മേളനം 7-ാം തിയതി, വ്യാഴാഴ്ച രാവിലെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയോടെ സമാപിക്കും.







All the contents on this site are copyrighted ©.