2010-10-06 19:43:07

പാപ്പയുടെ വിശിഷ്ടഗ്രന്ഥങ്ങള്‍
പുസ്തകമേളയില്‍


6 ഒക്ടോബര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വിശിഷ്ടഗ്രന്ഥങ്ങള്‍ ലോക പുസ്തകമേളയില്‍ എത്തി. ഒക്ടോബര്‍ 6-ാം തിയതി മുതല്‍ 10-ാം തിയതിവരെ ജര്‍മ്മനിയിലെ ഫ്രാങ്കഫര്‍ട്ടില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സമ്പൂര്‍ണ്ണ കൃതികളും, ഏറ്റവും അടുത്തകാലത്ത് പാപ്പ രചിച്ച നസ്രായനായ യേശു, എന്ന ദൈവശാസ്ത്രഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗവും പ്രദര്‍ശിപ്പിക്കപ്പെടുന്നു.
110 രാജ്യങ്ങളില്‍ നിന്നായി 250 വന്‍പ്രസാദകര്‍ പങ്കെടുക്കുന്ന മേളയില്‍ ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ പീറ്റര്‍ സീവാള്‍ഡ് മാര്‍പാപ്പയുമായി വിവിധ വിഷയങ്ങളെക്കുറിച്ച് നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം, വിശ്വപ്രകാശം, the light of the world എന്ന ഗ്രന്ഥവും വിറ്റഴിക്കുന്നുണ്ട്.







All the contents on this site are copyrighted ©.