2010-10-02 12:45:59

ജന്മമെടുക്കുന്ന ജീവനുവേണ്ടി മാര്‍പാപ്പയുടെ ജാഗരണ പ്രാര്‍ത്ഥന


ജന്മമെടുക്കുന്ന ജീവനുവേണ്ടി മാര്‍പാപ്പയുടെ ജാഗരണ പ്രാര്‍ത്ഥന

ആഗമനകാലത്തിലെ ആദ്യത്തെ ഞായറാഴ്ച നവംബര്‍ മാസം 27ാം തിയതി റോമിലെ വിശുദ്ധ പത്രോസിന്‍റെ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് ജന്മമെടുക്കുന്ന ജീവനുവേണ്ടി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശ്വാസികള്‍ക്കൊപ്പം ജാഗരണപ്രാര്‍ത്ഥന നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാന്‍ റേഡിയോയുടെയും ടെലിവിഷന്‍കേന്ദ്രത്തിന്‍റെയും ജനറല്‍ ഡയറക്ടരും കൂടിയായ ഫാ. ഫ്രെഡറിക്കൊ ലോമ്പാര്‍ദി അറിയിച്ചു.

എല്ലാ കൊല്ലവും ആഗമന കാലത്തിലെ ആദ്യത്തെ ഞായാഴ്ച് വി. പത്രോസിന്‍റെ കത്തീഡ്രല്‍ ദേവാലയത്തില്‍ ജനങ്ങളോടൊത്ത് മാര്‍പ്പാപ്പ സായാഹ്നപ്രാര്‍ത്ഥന നടത്താറുണ്ടെങ്കിലും ഇക്കൊല്ലം ജന്മം കൊള്ളുന്ന ജീവനുവേണ്ടിയുള്ള ജാഗരണ പ്രാര്‍ത്ഥയായിട്ടാണ് അത് ക്രമീകരിച്ചിരിക്കുന്നതെന്ന് ഫാ. ലോമ്പാര്‍ദി വിശദീകരിച്ചു.







All the contents on this site are copyrighted ©.