2010-09-30 20:19:13

വേനല്‍ക്കാല വസതിയില്‍നിന്നും
മാര്‍പാപ്പ വത്തിക്കാനിലെത്തി


30 സെപ്തംമ്പര്‍ 2010
വേനല്‍ക്കാല വിശ്രമത്തിനുശേഷം മാര്‍പാപ്പ വത്തിക്കാനിലേയ്ക്ക് മടങ്ങി.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, ക്യാസില്‍ ഗണ്‍ണ്ടോള്‍ഫോയിലുള്ള തന്‍റെ വേനല്‍ക്കാല വസതിയില്‍നിന്നും സെപ്തംമ്പര്‍ 30-ാം തിയതി, വ്യാഴാഴ്ച വൈകുന്നരം 5 മണിക്ക് ഹെലിക്കോപ്റ്റര്‍മാര്‍ഗ്ഗം വത്തിക്കാനിലെ അപ്പസ്തേലിക അരമനയിലേയ്ക്കു മടങ്ങുമെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് ഒരു വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു. പതിവുള്ള വേനല്‍ക്കാല വിശ്രമത്തിനായി ജൂലൈ 2-ാം തിയതിയാണ് മാര്‍പാപ്പ മുപ്പതുകിലോമീറ്റര്‍ അകലെയുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയിലേയ്ക്കുപോയത്.
ജൂലൈ 14, 21, 28 തിയതികളില്‍ പൊതുകൂടിക്കാഴ്ച പ്രഭാഷണങ്ങള്‍ മാര്‍പാപ്പ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ ചത്വരത്തില്‍തന്നെ നടത്തിയെങ്കിലും,
ആഗസ്റ്റ് 2-ാം തിയതി മുതല്‍ പതിവുള്ള ബുധനാഴ്ചത്തെ പൊതുകൂടിക്കാഴാചാ പ്രഭാഷണങ്ങള്‍ വത്തിക്കാനില്‍ പുനഃരാരംഭിച്ചു.
ഞായറാഴ്ചകളിലും മറ്റു സവിശേഷദിവസങ്ങളിലും പതിവുള്ള ത്രികാലപ്രാര്‍ത്ഥനയും പ്രഭാഷണവും വേനല്‍ക്കാല വസതിയിലെ ചത്വരത്തില്‍ത്തന്നെ നടത്തുകയായിരുന്നു മാര്‍പാപ്പ.
ഇതിനിടയില്‍ സെപ്തംമ്പര്‍ 5-ാം തിയതി ഇറ്റലിയിലെ കര്‍പ്പിനേത്തോ റൊമാനോയിലേയ്ക്ക്, ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ
2-ാം ജന്മശതാബ്ദിയാഘോഷങ്ങളില്‍ പങ്കെടുക്കുവാനായി പോയ മാര്‍പാപ്പ,
16-മുതല്‍ 19-വരെ തിയതികളില്‍ ബ്രിട്ടനിലേയ്ക്കുള്ള ചരിത്രപ്രധാനമായ അപ്പസ്തോലിക പര്യടനം ക്യാസില്‍ ഗണ്ടോള്‍ഫോയില്‍നിന്നാണ് ആരംഭിച്ചത്.
പാപ്പായുടെ ദൈവശാസ്ത്രപഠനഗ്രന്ഥമായ നസ്രായനായ യേശു- മൂന്നാം വാല്യത്തിന്‍റെ പണിപ്പുരകൂടിയായിരുന്നു ക്യാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതി.







All the contents on this site are copyrighted ©.