2010-09-30 20:06:54

വത്തിക്കാന്റേഡിയോ ജീവനക്കാര്പ്രത്യാശ പ്രചരിപ്പിക്കേണ്ടവരാണെന്ന് കര്ദ്ദിനാള്കാര്ലോ മരിയാ


വത്തിക്കാന്റേഡിയോ ജീവനക്കാര്പ്രത്യാശ പ്രചരിപ്പിക്കേണ്ടവരാണെന്ന് കര്ദ്ദിനാള്കാര്ലോ മരിയാ

 

സെപ്റ്റംബര്29-ാം തീയതി ബുധനാഴ്ച വത്തിക്കാന്റേഡിയോയുടെ സ്വര്ഗ്ഗീയമദ്ധ്യസ്ഥനായ ഗബ്രിയേല്ദൂതന്റെ തിരുനാള്ദിനം റേഡിയോ ആസ്ഥാനത്തെ കപ്പേളയില്അര്പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു വത്തിക്കാന്ഗവര്ണറേറ്റിന്റെ പൊതുകാര്യദര്ശി, കര്ദ്ദിനാള് കാര്ലോ മരീയ വിഗനോ.



മോശമായ വാര്ത്തകള്തേടിയാണ് പൊതുവെ മാധ്യമങ്ങള്പോകുന്നതെന്ന് തോന്നുന്ന ഈ കാലഘട്ടില്, യഥാര്ത്ഥ മാനുഷിക ഗുണങ്ങളും ക്രൈസ്തവമൂല്യങ്ങളും തെറ്റിദ്ധരിക്കപ്പെടുമ്പോള്, പ്രത്യാശ പ്രചരിപ്പിക്കുക എന്ന ദൗത്യം ആയാസകരമാണെന്നും ഉന്നതങ്ങളില്നിന്ന് ലഭ്യമാകുന്ന ആത്മീയ ശക്തികൊണ്ട് മാത്രമെ അതു നിര്വ്വഹിക്കാന്സാധിക്കുകയുള്ളൂ എന്നും കര്ദ്ദിനാള് കാര്ലോ വ്യക്തമാക്കി.



മാര്പ്പായുടെ വാക്കുകളും സന്ദേശങ്ങളും ലോകത്തിന്റെ എല്ലാഭാഗത്തേയ്ക്കും എത്തിക്കാന്നിരന്തരം പരിശ്രമിക്കുന്ന വത്തിക്കാന്റേഡിയോ ജീവനക്കാരുടെ പ്രയത്നങ്ങളെ പ്രശംസിച്ച അദ്ദേഹം, പന്ത്രണ്ടാം പിയൂസ് മാര്പ്പായുടെ ചരിത്രപ്രധാനമായ റേഡിയോ സന്ദേശങ്ങളും, രണ്ടാം വത്തിക്കാന്സുന്നഹദോസിനിടെ ജോണ്23-ാമന് മാര്പ്പാപ്പ, പോള്ആറാമന്മാര്പ്പാപ്പ എന്നിവര്നല്കിയ സന്ദേശങ്ങളും ജോണ്പോള്രണ്ടാമന്മാര്പ്പാപ്പായുടെ അപ്പസ്തോലിക പര്യടനസന്ദേശങ്ങളും ഈയിടെ ബനഡിക്ട് 16-ാമന്മാര്പാപ്പ ഇംഗ്ലണ്ടില്നടത്തിയ പ്രഭാഷണങ്ങളും ഹൃദയസ്പര്ശിയായിരുന്നുവെന്ന് എന്ന് കര്ദ്ദിനാള് പരാമര്ശിച്ചു.



ദിവ്യബലിക്കുശേഷം വത്തിക്കന്റേഡിയോയിലെ 3 ജീവനക്കാര്ക്ക്

പ്രൊ പൊന്തിഫിച്ച്യേ എത് എക്ലേസിയാ – മാര്പ്പാപ്പായ്ക്കും സഭയ്ക്കുംവേണ്ടി എന്നറിയപ്പെടുന്ന പേപ്പല്ബഹുമതി നല്കപ്പെട്ടു.....








All the contents on this site are copyrighted ©.