2010-09-30 20:27:51

യുഎന്നിന്‍റെ പ്രവര്‍ത്തനങ്ങളെ
വത്തിക്കാന്‍ പിന്‍തുണയ്ക്കുന്നു


30 സെപ്തംമ്പര്‍ 2010
സമാധാനത്തിന്‍റെയും പുരോഗതിയുടെയും പാതയിലുള്ള ഐക്യരാഷ്ട്ര സംഘടയുടെ പരിശ്രമങ്ങളെ അംഗീകരിക്കുകയും
പിന്‍തുണയ്ക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍റെ വിദേശ-കാര്യാലയ സെക്രട്ടറി യുഎന്‍ ആസ്ഥാനത്ത് പ്രസ്താവിച്ചു.
ന്യൂയോര്‍ക്കിലെ ആസ്ഥാനമന്ദിരത്തില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടയുടെ
65-ാമത് പൊതുസമ്മേളനത്തെ സെപ്തംമ്പര്‍ 29-ാം തിയതി ബുധനാഴ്ച അഭിസംബോധനചെയ്യുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശബന്ധ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക് മംമ്പേര്‍ത്തി. യുഎന്നിന്‍റെ സംഘടനാപരമായ പരിമിതികളെക്കുറിച്ച് ആഗോളതലത്തിലുള്ള വിമര്‍ശനങ്ങള്‍ക്കതീതമായി, ലോകമനസ്സാക്ഷിയെ പരിരക്ഷിക്കുനാനുള്ള സംഘടനയുടെ പരിശ്രമങ്ങളെ വത്തിക്കാന്‍ എന്നും പിന്‍താങ്ങുമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍, യുഎന്‍ പ്രസിഡന്‍റ്, ജോസഫ് ഡെയ്സിനോടും പൊതുസമ്മേളനത്തിലെ എല്ലാ അംഗങ്ങളോടും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി വാഗ്ദാനംചെയ്തു.
ആഗോളതലത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും, പ്രകൃതിക്ഷോഭങ്ങളിലും മറ്റ് കെടുതികളില്‍പ്പെട്ട രാഷ്ട്രങ്ങളെ തുണയ്ക്കുന്നതിനും വളരെ അടുത്തകാലത്ത് യുഎന്‍ ചെയ്ത ക്രമീകരണങ്ങള്‍ വത്തിക്കാന്‍റെ പ്രതിനിധി തന്‍റെ പ്രഭാഷണത്തില്‍ അക്കമിട്ടനുസ്മരിച്ചു. മനുഷ്യാന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിനും, ജീവന്‍ അതിന്‍റെ വിവിധ ഘട്ടങ്ങളില്‍ പരിരക്ഷിക്കപ്പെടുന്നതിനും, മതസ്വാതന്ത്ര്യം എവിടെയും നിലനിര്‍ത്തുന്നതിനുമുള്ള യുഎന്നിന്‍റെ പരിശ്രമങ്ങളെയും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി തന്‍റെ പ്രഭാഷണത്തില്‍ ശ്ലാഘിച്ചു.
 







All the contents on this site are copyrighted ©.