2010-09-30 20:07:45

ബാബ്റി മസ്ജിത് വിധി
ഏകപക്ഷീയമല്ലാത്തത്


30 സെപ്തംമ്പര്‍ 2010
പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭാരതത്തിലെ ബാബ്റി മസ്ജീത് നിയമയുദ്ധം വിവേകപൂര്‍വ്വകമായ ഒരു വിധിപ്രഖ്യാപനം നടന്നു.
സെപ്തംമ്പര്‍ 30-ാം തിയതി വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് പൊതുവെ തൃപ്തികരവുമായ ഒരു വിധിപ്രഖ്യാപനം നടത്തിയത്. ചരിത്രപുരാതനമായ രാമജന്മഭൂമി, ശ്രീരാമ പ്രതിഷ്ഠയുള്ള സ്ഥലം, എന്നാല്‍ ഇപ്പോള്‍ ബാബ്റി മസ്ജിത് ഇരിക്കുന്ന സ്ഥലം ഹൈന്ദവര്‍ക്കും, സര്‍ക്കാര്‍ അധീനത്തിനുള്ള ഉപയോഗിക്കാത്ത ഭാഗം മുസ്ലീംങ്ങള്‍ക്കും, ബാക്കിയുള്ള തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കാനുമാണ് വിധി. തര്‍ക്കഭൂമിയുടെ മൂന്നിലൊരുഭാഗം നിര്‍മോഹി അഖാര ഹൈന്ദവസന്യാസികള്‍ക്കും, മറ്റൊരു മൂന്നിലൊന്ന് പുരാതനമായി സീതയുടെ അടുക്കളയും മറ്റും ഇരുന്നിരുന്നതെന്ന് കരുതപ്പെടുന്ന ഭാഗം ഹൈന്ദവര്‍ക്കും, ബാക്കി മൂന്നിലൊരു ഭാഗം മൂസ്ലീങ്ങള്‍ക്കുമായിട്ടാണ് വിധി തീര്‍പ്പുണ്ടായിരിക്കുന്നത്. വിവാദമായ അയോദ്ധ്യാ ഭൂമി ഇപ്പോള്‍ ഒരു പ്രത്യേക ഓര്‍ഡനന്‍സിലൂടെ ഭാരത സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണെന്നും കോടതിവിജ്ഞാപനം വെളിപ്പെടുത്തി. മൂന്നു മാസത്തോളം നിജസ്ഥിതി സമാധാനപരമായി തുടരുകയാണെങ്കില്‍ കോടതി തീര്‍പ്പില്‍ പ്രസ്തുതസ്ഥലം സര്‍ക്കാര്‍ വിഭജിച്ചു നല്കും.
15-ാം നൂറ്റാണ്ടില്‍ ബാബര്‍ രാജാവ് അയോദ്ധ്യായില്‍ പണിതീര്‍ത്ത മുസ്ലീം പള്ളി ശ്രീരാമന്‍റെ ജന്മസ്ഥലത്തായിരുന്നു എന്നതാണ് 1949-ല്‍ ഹൈന്ദവര്‍ ഉയര്‍ത്തിയ തര്‍ക്കം. 1947-ലെ ഭാരത സ്വാതന്ത്ര്യത്തിനു ശേഷം, നെഹ്റൂ ഭരണകാലത്ത് അയോദ്ധ്യാ പൂരാവസ്തുകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി അയോദ്ധ്യ രാമജന്മസ്ഥലമായി വീണ്ടും പ്രഖ്യാപിച്ചുവെങ്കിലും, ബാബ്റി മസ്ജിത് മുസ്ലീംങ്ങള്‍ സംരക്ഷിച്ചിരുന്നു.
1992-ല്‍ നരസിംഹറാവൂ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഹൈന്ദവര്‍ സംഘടിതമായി ബാബ്റി മസ്ജിത് ഭാഗികമായി പൊളിച്ച് അയോദ്ധ്യാ കയ്യേറിയിരുന്നു.
വിവിധ ഹൈന്ദവ ഇസ്ലാമിക സംഘടകള്‍ പതിറ്റാണ്ടുകളായി നടത്തിയിരുന്ന നിയമയുദ്ധത്തിനുശേഷമാണ് ഏകപക്ഷീയമല്ലാത്തതെന്ന് പറയാവുന്ന ഈ വിധിപ്രഖ്യാപനം ഉണ്ടായത്.

 







All the contents on this site are copyrighted ©.