2010-09-30 20:23:45

ആഗോള വയോധിക ദിനം
ഒക്ടോബര്‍ ഒന്ന്


ഒക്ടോബര്‍ 1-ാം തിയതി, വെള്ളിയാഴ്ച, വയോധീകരുടെ അന്തര്‍ദേശീയ ദിനം. സമൂഹത്തിന്‍റെ നായകരും, സന്നദ്ധരും സഹായികളുമായി തങ്ങളുടെ ജീവതം സമര്‍പ്പിച്ച് വാര്‍ദ്ധ്യത്തിലെത്തിയവര്‍ അക്രമത്തിനും അവജ്ഞയ്ക്കും ദുരുപയോഗത്തിനും വിധേയരാക്കപ്പെടുന്നുണ്ടെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി ബന്‍ കീ മൂണ്‍ വയോധീകരുടെ ആഗോളദിന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഐക്യ രാഷ്ട്ര സംഘടന അനുവര്‍ഷം ആചരിക്കുന്ന വയോധിക ദിനത്തിന്‍റെ
20-ാം വാര്‍ഷികമാണിതെന്ന് അനുസ്മരിച്ച ബാന്‍ കീ മൂണ്‍,
യുഎന്‍ സഹസ്രാബ്ദ വികസന പരിപാടിയുടെ ഭാഗമായി വയോധികരായവരെ കൊടും വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും മേഖലയില്‍നിന്നും ഉയര്‍ത്തിയെടുക്കുവാന്‍ ആഗോളതലത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അനുസ്മരിച്ചു. അതുപോലെ ആവശ്യമായിടങ്ങളില്‍ മരുന്ന്, വൈദ്യസഹായം, വിദ്യാഭ്യാസം എന്നിവ നല്ക്കിയും യുഎന്‍ പദ്ധതിപ്രകാരം മുതിര്‍ന്ന തലമുറ പരിരക്ഷിക്കപ്പെടുന്നുണ്ടെന്നും ബാന്‍ കീ മൂണ്‍ കൂട്ടിച്ചേര്‍ത്തു. ഈ അന്തര്‍ദേശീയ ദിനാചരണത്തിലൂടെ രാഷ്ടങ്ങള്‍ വയോധീകരായവരില്‍ കൂടുതല്‍ ശ്രദ്ധപതിച്ച് 2015-ാമാണ്ടോടെ സഹസ്രാബ്ദ വികസന ലക്ഷൃ സാക്ഷാത്ക്കാരത്തില്‍ എത്തിച്ചേരാന്‍ പരിശ്രമിക്കണമെന്നും ബാന്‍ കീ മൂണ്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.
 







All the contents on this site are copyrighted ©.