2010-09-30 16:24:07

അഷ്ടസൗഭാഗ്യങ്ങള്‍ നമുക്ക് മുമ്പില്‍ ആഴമുള്ളതും മാനസാന്തരത്തിനു പ്രേരിപ്പിക്കുന്നതുമായ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ആര്‍ച്ചുബിഷപ


29.09.10
വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ 350-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫാത്തേ ബേനെ ഫ്രത്തേല്ലി എന്ന ഉപവി പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മ ഇറ്റലിയിലെ ബ്രേഷ്യയില്‍ സെപ്തംമ്പര്‍ 27-ാം തിയതി സംഘടിപ്പിച്ച ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നല്കിയ സുവിശേഷസന്ദേശത്തിലാണ് വത്താക്കാന്‍റെ ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ഇപ്രകാരം പ്രസ്താവിച്ച്.

അഷ്ഠസൗഭാഗ്യങ്ങളെ അടിസ്ഥാനമാക്കി നല്കിയ സുവിശേഷപ്രഘോഷണം മഹാജൂബിലി 2000-ൃത്തോടനുബന്ധിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുജനങ്ങള്‍ക്കു നല്കിയ സന്ദേശത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു.

10 കല്പനകളും അഷ്ഠസൗഭാഗ്യങ്ങളും രണ്ടു മലകളിലെ സാക്ഷൃപ്പെടുത്തലുകളായിക്കാണാം. സീനായ് മലയില്‍ നല്കപ്പെട്ട 10 കല്പനകള്‍ അക്ഷരാര്‍ത്ഥത്തിലുള്ള അരുതുകള്‍ക്കപ്പുറം, ക്രിസ്തു ഗിരിപ്രഭാഷണത്തില്‍ നല്കിയ സ്നേഹത്തിലധിഷ്ഠിതമായ ജീവിതത്തെയാണ് ലക്ഷൃംവയ്ക്കുന്നത്.
ഇപ്രകാരം ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്ന ജീവിത മാതൃകയാണ് വിശുദ്ധ വിന്‍സെന്‍റ് ഡി പോളില്‍ നാം കാണുന്നത്.







All the contents on this site are copyrighted ©.