2010-09-29 20:40:59

വംശീയത മതവിദ്വേഷമെന്ന്
ആര്‍ച്ചുബിഷപ്പ് തൊമാസി


29 സെപ്തംമ്പര്‍ 2010
വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും നവരൂപമാണ് ലോകത്തിന്ന് വ്യാപകമായി കാണുന്ന മതവിദ്വേഷമെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യ രാഷ്ട്രസംഘടയിലെ വത്തിക്കാന്‍റെ സ്ഥിരം നീരീക്ഷകന്‍.
സെപ്തംമ്പര്‍ 28-ാം തിയതി ചൊവ്വാഴ്ച ജെനീവയില്‍ ഐക്യരാഷ്ട്രസംഘടയുടെ ആസ്ഥാനത്ത് നടന്ന മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 15-ാമത്തെ സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍. വ്യക്തിപരവും പൊതുവുമായ സാംസ്കാരിക, താത്വിക, ദൈവശാസ്ത്ര സംവാദങ്ങളും പൊതുചര്‍ച്ചകളും ഒരു മതത്തിനെയോ വിശ്വാസ സമൂഹത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള വേദിയാക്കുവാന്‍ അനുവദിക്കരുതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോടാവശ്യപ്പെട്ടു.
ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും, വിമര്‍ശിക്കുന്നതിനുമുള്ള സ്വാതന്ത്രൃം മാന്യമായും ആദരവോടെയും ക്ലിപ്തതയോടെയും ഉപയോഗിക്കുകയാണെങ്കില്‍ അതുവഴി സമൂഹത്തിലുള്ള വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നും, ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.
ഒരു മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം സമൂഹത്തില്‍ ജീവിക്കാനുമുള്ള മനുഷ്യന്‍റെ അടിസ്ഥാനപരമായ സ്വാതന്ത്ര്യവും അവകാശവും ആഗോളതലത്തില്‍ രാഷ്ട്രങ്ങള്‍ നൈയ്യാമികമായി സംരക്ഷിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി രാഷ്ട്രനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.