2010-09-23 19:38:58

ക്രിയാത്മകമായ സൃഷ്ടികളുടെ
അവകാശം സംരക്ഷിക്കപ്പെടണം


23 സെപ്തംമ്പര്‍ 2010
ശാസ്ത്രീയവും ബുദ്ധിപരവും കലാപരവുമായ സൃഷ്ടികളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടത്..പൊതുനന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍ പ്രസ്താവിച്ചു.
ജെനീവയില്‍ നടക്കുന്ന യുഎന്നിന്‍റെ ആഗോള അവകാശസംരക്ഷണത്തെ സംമ്പന്ധിക്കുന്ന 48-ാമത് സമ്മേളനത്തെ സെപ്തംമ്പര്‍ 21-ാം തിയതി, ചൊവ്വാഴ്ച അഭിസംബോധനചെയ്യുകയായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി.
വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ബൗദ്ധീക സ്വത്തവകാശ നിയമങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സാമ്പത്തീക കാരണങ്ങള്‍ അവതരിപ്പിക്കുമ്പോഴും അതുയര്‍ത്തുന്ന വെല്ലുവിളികളെക്കറിച്ചും ബോധ്യമുണ്ടായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി അഭിപ്രായപ്പെട്ടു. പൊതുനന്മ ലക്ഷൃമാക്കിക്കൊണ്ടുള്ള നീതിയുക്തമായ ബൗദ്ധികസ്വത്തവകാശനയം പ്രാവര്‍ത്തികമാക്കാനാണ് അന്താരാഷ്ട്രസമൂഹം പരിശ്രമിക്കേണ്ടതെന്ന് ആഹ്വാനംചെയ്ത ആര്‍ച്ചുബിഷ്പ്പ് തൊമാസി.... ഇക്കാര്യത്തില്‍ സത്യത്തില്‍ സ്നേഹം, caritas in veritate എന്ന ചാക്രികലേഖനത്തിലൂടെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും രാഷ്ട്രനേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തി. സമ്പന്ന രാജ്യങ്ങള്‍, ബൗദ്ധിക സ്വത്തുക്കള്‍ സംബന്ധിച്ച അവകാശം കര്‍ശനമായി പാലിച്ചുകൊണ്ട്, അറിവ് മറ്റുള്ളവര്‍ക്ക് ലഭ്യമാകാതിരിക്കാന്‍ അതിരുകടന്ന ഉത്സാഹം പ്രകടമാക്കുന്നു. ആരോഗ്യമേഖലയില്‍ ഇത് പ്രത്യേകിച്ചു പ്രകടമാണ്. അതേസമയംതന്നെ, ദരിദ്രരാജ്യങ്ങളില്‍ വികസനത്തിന് തടസ്സമായി നില്ക്കുന്നത് ചില സാംസ്കാരിക മാതൃകകളും സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുമാണെന്നും, cv22 സത്യത്തില്‍ സ്നേഹം, എന്ന ചാക്രികലേഖനത്തിന്‍റെ വെളിച്ചത്തില്‍ ആര്‍ച്ചുബിഷപ്പ് തൊമാസ്സി വ്യക്തമാക്കി.







All the contents on this site are copyrighted ©.