2010-09-23 19:51:04

ഉപവിപ്രവര്‍ത്തനം
ദൈവസ്നേഹത്തിലധിഷ്ഠിതം


23 സെപ്തംമ്പര്‍ 2010
അമേരിക്കയിലെ കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങളുടെ Catholic Charities of United States ശതാബ്ദിയനുസ്മരണം കൊയ്തെടുക്കുന്നത് മഹാമനസ്കതയുടെയും സഹിഷ്ണുതയുടെയും സല്‍പ്രവര്‍ത്തികളുടെയും വിളയെടുപ്പാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒരു സന്ദേശത്തില്‍ അറിയിച്ചു. സെപ്തംമ്പ‍ര്‍ 25 മുതല്‍ 29-വരെയുള്ള തിയതികളില്‍ ശതാബ്ദിയാഘോഷിക്കുന്ന അമേരിക്കയിലെ കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങളുടെ Catholic Charities USA-യുടെ സമ്മേളനത്തിനായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. കത്തോലിക്കാ ഉപവി പ്രവര്‍ത്തനങ്ങളുടെ അടിത്തറ ദൈവം സ്നേഹമാകുന്നു എന്ന വിശ്വാസമാണ്, എന്ന പ്രമേയം, കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കോര്‍ഡ്സ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ദൈവംസ്നേഹമാകുന്നു Deus Caristas est, എന്ന പ്രഥമ ചാക്രികലേഖനം അടിവരയിട്ടുറപ്പിക്കുന്ന ഈ ചിന്തയാണ് കര്‍ദ്ദിനാള്‍ ചര്‍ച്ചാവിഷയമാക്കുന്നതെന്ന് സെപ്തംബര്‍ 22-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ ഒരു വാര്‍ത്താവിജ്ഞാപനം വെളിപ്പെടുത്തി. അമേരിക്കയിലെ കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങള്‍ Catholic Charities USA എന്ന പ്രസ്ഥാനം അവിടത്തെ രൂപതകളിലും വിവിധ സ്ഥാപനങ്ങളിലുമായുള്ള അതിന്‍റെ 1700 ശാഖകള്‍വഴി വിവിധ മതങ്ങളിലും സമൂഹ്യ ചുറ്റുപാടുകളിലുമായി ലോകത്തിന്‍റെ വിവധഭാഗങ്ങളിലുള്ള 90 ലക്ഷത്തോളം ജനങ്ങള്‍ക്ക് സഹായിമെത്തിച്ചുകൊടുക്കുന്നുണ്ടെന്ന് വിജ്ഞാപനം വെളിപ്പടുത്തി. സഭയുടെ ഉപവിപ്രവര്‍ത്തം, സാമൂഹ്യപ്രബോധനം, പൗരോഹിത്യം എന്നീ വിഷയങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ കോര്‍ഡ്സ് ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, കനക്റ്റിക്യൂട്ട് എന്നീ രൂപതകളില്‍ പ്രഭാഷണം നടത്തുമെന്നും വിജ്ഞാപനം അറിയിച്ചു







All the contents on this site are copyrighted ©.