2010-09-23 20:04:31

ആഫ്രിക്കയുടെ
പുതിയ പെന്തക്കൂസ്താ


 23 സെപ്തംമ്പ‍ര്‍ 2010
ആഫ്രിക്ക ഭൂഖണ്ഡം അധിനിവേശ ശക്തികളില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്‍റെ 50-ാം വാര്‍ഷികം, വികസനത്തിന്‍റെ നവ-പെന്തക്കോസ്താ- ആയിരിക്കുമെന്ന്, സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തഫിക്കല്‍ കൗണ്‍സിലിന്‍റെയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തിന്‍റെയും സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.
ദൈവത്തിന്‍റെ പ്രതിച്ഛായില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യവ്യക്തിയുടെ പുരോഗതി ലക്ഷൃമാക്കി പ്രവര്‍ത്തിക്കുവാന്‍ ആഫ്രിക്കയിലെ സഭാനേതൃത്വത്തിന്‍റെയും ദേശീയവും അന്തര്‍ദേശിയവുമായ സര്‍ക്കാരേതര ഏജന്‍സികളുടെയും
സഹായത്തോടെ വിപുലമായ ഒരു വികസന ഫോറം രൂപീകരിക്കുമെന്ന് സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തഫിക്കല്‍ കൗണ്‍സിലും വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘവും സെപ്തംമ്പര്‍ 21-ാം തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പത്രപ്രസ്താവനയില്‍ വെളിപ്പെടുത്തി.
സെപ്തംമ്പ‍ര്‍ 27-ന് ആരംഭിച്ച് ഒക്ടോബര്‍ 1-ാം തിയതി ഐവറി കോസ്റ്റിലെ അഭിജാനില്‍ അവസാനിക്കുന്ന ഉന്നതതല സമ്മേളനം വികസനപദ്ധതികളുടെ കരടുരൂപം നിര്‍മ്മിക്കുമെന്നും, വളരെ ഗൗരവകരമായും പ്രായോഗികമായ വിധത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ച ആഫ്രിക്കയുടെ ‘പുതിയ പെന്തക്കൂസ്താ’ എന്ന ആശയത്തിനും, ആഫ്രിക്കയിലെ മെത്രാന്മാരുടെ രണ്ടാം സിനഡ് വിഭാവനം ചെയ്ത വികസനവും സംസ്കാരവും, എന്ന ചിന്താധാരയ്ക്കും അനുകൂലമായിട്ടാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും പ്രസ്തവന വെളിപ്പെടുത്തി.







All the contents on this site are copyrighted ©.