2010-09-22 17:42:07

മാര്‍പാപ്പയുടെ
ഒക്ടോബറിലെ ഇടയസന്ദര്‍ശനം


22 ഒക്ടോബര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഒക്ടോബര്‍ 3-ാം തിയതി, ഞായറാഴ്ച ഇറ്റലിയിലെ സിസിലിയിലുള്ള പലേര്‍മോയില്‍ ഇടയസന്ദര്‍ശനം നടത്തും.
പലേര്‍മോ പ്രവിശ്യയിലെ കത്തോലിക്കാ കുടുംമ്പങ്ങളുടെയും യുവജനങ്ങളുടെയും സമ്മേളനത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ ഏകദിന ഇടയസന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ 3-ന് പ്രാദേശിക സമയം രാവിലെ 8.15-ന് വിമാനമാര്‍ഗ്ഗം റോമില്‍നിന്നും പുറപ്പെടുന്ന മാര്‍പാപ്പ, പലേര്‍‍മോ വിമാനത്താവളത്തിലെ പൗര-സ്വീകരണത്തിനുശേഷം 10.30-ന് സമുദ്രതീരത്ത് പ്രത്യേകമായൊരുക്കിയ പൊതുവേദിയില്‍ സമൂഹബലിയര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്യും. ദിവ്യബലിക്കുശേഷം പാപ്പ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലുകയും സന്ദേശംനല്കുകയും ചെയ്യും.
പലേര്‍മോ രൂപതാദ്ധ്യക്ഷനുമൊത്ത് ഉച്ചഭക്ഷണം കഴിക്കുന്ന മാര്‍പാപ്പ
5 മണിക്ക് ആ പ്രവിശ്യയിലെ വൈദികരും സന്യസ്തരും, സെമിനാരി വിദ്യാര്‍ത്ഥികളുമായി കത്തീദ്രല്‍ ദേവാലയത്തില്‍വച്ച് പൊതുകൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.00 മണിക്ക് യുവജനങ്ങള്‍ക്കൊപ്പമുള്ള പൊതുസമ്മേളനവും. സംവാദവുമാണ്, പാപ്പയുടെ ഏകദിന ഇടയസന്ദര്‍ശനത്തിന്‍റെ മറ്റൊരു മുഖ്യഇനം. വൈകുന്നേരം, 7.15-ന് മാര്‍പാപ്പ വിമാനമാര്‍ഗ്ഗം വത്തിക്കാനിലേയ്ക്കു മടങ്ങും.
 







All the contents on this site are copyrighted ©.