2010-09-22 18:41:20

പത്രോസിന്‍റെ പരമാധികാരം
പഠനവിഷയമാക്കി


22 സെപ്തംമ്പ‍ര്‍ 2010
അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മിഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം ആഗോളസഭയിലുള്ള പത്രോസിന്‍റെ പരമാധികാരം, ചര്‍ച്ചാ വിഷയമാക്കുന്നു.
ദൈവശാസ്ത്ര സംവാദത്തിനായുള്ള കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളുടെ കമ്മിഷന്‍റെ സമ്പൂര്‍ണ്ണ സമ്മേളനമാണ് മാര്‍പാപ്പയുടെ പരമാധികാരം ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. ഓസ്ട്രിയായിലെ വിയന്നായില്‍ സെപ്തംമ്പര്‍ 20-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം സെപ്തംമ്പര്‍ 27-ാം തിയതിവരെ തുടരുമെന്ന് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
2007-ല്‍ ഇറ്റലിയിലെ റവേന്നായിലും, 2009-ല്‍ സൈപ്രസ്സിലുമായി ഉരുത്തിരിഞ്ഞതാണ് കത്തോലിക്കാ സഭയില്‍ പത്രോസിന്‍റെ പിന്‍ഗാമിക്കുള്ള കാനോനീകവും സഭാപരവുമായ പരമാധികാരത്തിന് ആഗോള ക്രൈസ്തവ കൂട്ടായ്മയിലുള്ള സ്ഥാനത്തെക്കുറിച്ചുള്ള പഠനം. ലോകത്തില്‍ നിലവിലുള്ള എല്ലാക്രൈസ്തവ സഭകളുടെയും കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ റോമിലെ സഭയുടെ മെത്രാന്‍കൂടിയായ മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് കൂടതല്‍ ആഴമായി പഠിക്കേണ്ടതുണ്ടെന്ന്, റവേന്നാ സമ്മേളനത്തിന്‍റെ പ്രമാണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്







All the contents on this site are copyrighted ©.