2010-09-19 19:44:50

വാചാലമായി ക്രിസ്തുവിനു സാക്ഷൃമേകിയ
വാഴ്ത്തപ്പെട്ട ന്യൂമാന്‍


19 സെപ്തംമ്പര്‍ 2010
(ബര്‍മിങ്ങാമിലെ കോഫ്റ്റണ്‍ പാര്‍ക്കില്‍ നടന്ന സമൂഹദിവ്യബലിയര്‍പ്പണമദ്ധ്യേ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ വചനപ്രഘോഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍).
മനുഷ്യചരിത്രത്തെ മാറ്റി മറിച്ച ക്രിസ്തുവിന്‍റെ ഉത്ഥാനത്തെ അനുസ്മരിപ്പിക്കുന്ന ഞായറാഴ്ച ദിവസമാണല്ലോ ഇത് എന്ന് പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന ദിവ്യബലിയമദ്ധ്യേയുള്ള തന്‍റെ വചനപ്രഘഷണം ആരംഭിച്ചത്. ക്രിസ്തുവിന്‍റെ ഉത്ഥാനം തിന്മയുടെയും മരണത്തിന്‍റെയും നിഴലില്‍ കഴിയുന്നവര്‍ക്ക് പുതുജീവന്‍റെ പ്രത്യാശ പകരുന്നുവെന്നു മാര്‍‍പാപ്പ ഉദ്ബോധിപ്പിച്ചു. ബ്രിട്ടന്‍റെ ചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട Battle of Britain ബ്രിട്ടണ്‍യുദ്ധത്തിന്‍റെ 70-ാം വാര്‍ഷികമാണിതെന്നും മാര്‍പാപ്പ അനുസ്മരിച്ചു. നാസികള്‍ വ്യോമശക്തി ഉപയോഗിച്ച് ബ്രിട്ടണെ തകര്‍ക്കുവാനുള്ള തന്ത്രത്തെ കീഴ്പ്പെടുത്തിയതിന്‍റെ ഓര്‍മ്മയാണിത്. നാസിഭരണത്തിന്‍റെ മരണ-സംസ്കാരത്തെ കീഴ്പ്പെടുത്തിയ ഒരു സംഭവമായിട്ട് മാര്‍പാപ്പ അതിനെ വിശേഷിപ്പിച്ചു.

തുടര്‍ന്ന് മാര്‍പാപ്പ തന്‍റെ ചിന്തകള്‍ ഔദ്യോഗികമായി സഭ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന കര്‍ദ്ദിനാള്‍ ന്യൂമാനിലേയ്ക്ക് തിരിച്ചു. തന്‍റെ രചനകളിലൂടെയും ചിന്തകളിലൂടെയും സുവിശേഷപ്രഘോഷണത്തിലൂടെയും ക്രിസ്തുവിന് വാചാലമായ സാക്ഷൃമേകിയ ബ്രിട്ടന്‍റെ ആത്മീയപുത്രനെ വാഴ്ത്തപ്പെട്ടവനെന്നു വിളിച്ചുകൊണ്ട്, അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധി അംഗീകരിക്കുന്നത് എറെ യുക്തമാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു
ക്രിസ്തുവിനെക്കുറിച്ചുള്ള സൗമ്യമായ വിജ്ഞാനവും ആഴമായ അറിവും ആര്‍ദ്രമായ സ്നേഹവും തന്നില്‍ത്തന്നെ സമൃദ്ധമായ ഫലപ്രാപ്തിയുണ്ടാക്കിയ വാഴ്ത്തപ്പെട്ട ഹെന്‍റി ന്യൂമാന്‍, പരിശുദ്ധാത്മാവിന്‍റെ ആഴമായ സാന്നിദ്ധ്യം ജനഹൃദയങ്ങളില്‍ പങ്കുവച്ചുകൊണ്ട് വിശുദ്ധിയുടെ ഫലങ്ങള്‍ ലോകമെമ്പാടും സമൃദ്ധമായി ഇന്നും വര്‍ഷിക്കുന്നു. ക്രിസ്തീയ ജീവിതം വിശുദ്ധിയിലേയ്ക്കുള്ള ഒരു വിളിയാണെന്ന് തെളിയിക്കുന്നതാണ് ഹൃദയം ഹൃദയത്തോടു മന്തിക്കുന്നു, Heart speaks unto heart എന്ന അദ്ദേഹത്തിന്‍റെ ആപ്തവാക്യം. അടിസ്ഥാനപരമായി ദൈവവീകൈക്യത്തിലെത്തിച്ചേരുവാനുള്ള മനുഷ്യന്‍റെ ആഴമായ അഭിവാച്ഛയും അത് വെളിപ്പെടുത്തുന്നു.
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണത മനുഷനെ മെല്ലെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കുമെന്ന് ന്യൂമാന്‍ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനാശീലം അല്ലെങ്കില്‍ ദൈവീകൈക്യത്തിലേയ്ക്ക് മനസ്സുതിരിക്കുന്ന പതിവ്, എവിടെയും എപ്പോഴും, വിശിഷ്യാ ജീവിത പ്രതിസന്ധികളില്‍, മനുഷ്യനെ ആത്മീയവത്ക്കരിക്കുവാനും ദൈവത്തോട് അടുപ്പിക്കുവാനും സഹായിക്കുന്ന വളരെ സ്വാഭാവികമായ ഒരു ഉപാധിയാണെന്നും,... താന്‍ ആയിരുന്ന വ്യക്തില്ല ഒരു മനുഷ്യന്‍, എന്നാല്‍ പ്രാര്‍ത്ഥനയിലൂടെ പുതിയ ചിന്തകളുടെയും ആദര്‍ശങ്ങളുടെയും ചിറകുവിരിച്ച് ഒരു പുതിയ വ്യക്തിയായി അവന്‍ പരിണമിക്കുന്നു എന്നത് ന്യൂമാന്‍ എഴുതിവച്ചിട്ടുള്ള ആത്മീയസത്യമാണ്.

ഒരാള്‍ക്ക് രണ്ടു യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ല, എന്ന് ലൂക്കായുടെ സുവിശേഷം 16, 13. പഠിപ്പിക്കുന്നു. കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ ജീവിതം വ്യക്തമാക്കുന്നത് എപ്രകാരം ഒരു വ്യക്തി പ്രാര്‍ത്ഥനയിലൂടെ തന്‍റെ ഏകവും സത്യവുമായ യാജമാനന്‍റെ പക്കല്‍ എത്തിച്ചേരുന്നു എന്നാണ്. മത്തായി 23, 10.
ന്യൂമാന്‍ പഠിപ്പിക്കുന്നത് ഒരോ വ്യക്തിക്കും ഈ ജീവിതത്തില്‍ ദൈവം നിയതമായ കര്‍മ്മങ്ങള്‍ നല്കിയിട്ടുണ്ട്. ക്ലിപ്തമായ സേവനത്തിനായി വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. സമൂഹത്തിലെ വ്യക്തി ബന്ധങ്ങളുടെ വലിയ ചങ്ങലിയിലെ ഒരു ചെറുകണ്ണിയാണ് ഓരോ വ്യക്തിയും. എന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് നിസ്സാരനായിട്ടല്ല. അതിനാല്‍ ഓരോരുത്തരും താന്താങ്ങളുടെ ജീവിത മേഖലകളില്‍ നന്മചെയ്യണം, അദ്ധ്വാനിക്കണം, സത്യം പ്രഘോഷിക്കണം സമാധാനത്തിന്‍റെ ദൂതനാവണം.
കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ ഊഷ്മളതയും മനുഷ്യത്വവും തിങ്ങിനിന്ന പൗരോഹിത്യത്തെ പ്രശംസിച്ചുകൊണ്ടുമാണ് മാര്‍പാപ്പ തന്‍റെ വചനപ്രഘോഷണം ഉപസംഹരിച്ചത്







All the contents on this site are copyrighted ©.