2010-09-19 19:04:09

പീഡനങ്ങളില്‍നിന്നും കുട്ടികളെ
സംരക്ഷിക്കുന്നവരെ പാപ്പ അഭിനന്ദിച്ചു


18 സെപ്തംമ്പര്‍ 2010
സഭാന്തരീക്ഷത്തില്‍ കുട്ടികളെയും യുവാക്കളെയും പീഡനങ്ങളില്‍നിന്നും സംരക്ഷിക്കുവാന്‍ സഹായിക്കുന്ന വൊളന്‍റീയര്‍മാര്‍ക്കും ഉദ്ദ്യോഗസ്ഥന്മാര്‍ക്കും, അവരുടെ സേവനവും സംരക്ഷണവും ലഭിക്കുന്ന കുട്ടികളുടെപേരിലും അവരുടെ മാതാപിതാക്കളുടെ പേരിലും നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ ഹ്രസ്വപ്രഭാഷണം ആരംഭിച്ചത്. കുട്ടികള്‍ എന്‍റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍ (മത്തായി 10, 13-16), എന്ന് ക്രിസ്തു പഠിപ്പിച്ച സഭാപാരമ്പര്യം നിലനില്ക്കേ, കുട്ടികള്‍ വൈദികരുടെയും സന്യസ്തരുടെയും കൈകളില്‍ ചൂഷണംചെയ്യപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത പരിതാപകരമായ സംഭവങ്ങളിലുള്ള അതിയായ ഖേദം മാര്‍പാപ്പ രേഖപ്പെടുത്തി. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട വലിയ ചുമതലയെക്കുറിച്ച് സഭ ഇന്ന് കൂടുതല്‍ ബോധവതിയാണെന്നും, ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട സഭയുടെ വ്യാപകമായ പ്രതികരണത്തില്‍, വിലയേറിയ പങ്കു വഹിക്കുന്ന അവിടത്തെ പ്രസ്ഥാനത്തെയും അതിലെ ഓരോ വ്യക്തിയെയും പാപ്പ അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ അലംഭാവത്തിന് സ്ഥാനമില്ലെന്നും, പക്വതയിലേയ്ക്കു പറക്കാന്‍വെമ്പുന്ന കുട്ടികളെയും യുവാക്കളെയും ധാര്‍മ്മികമായി സംരക്ഷിക്കുവാന്‍, ബ്രട്ടണില്‍ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശ്രമങ്ങളെ താന്‍‍ ശ്ലാഘിക്കുന്നുവെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.