2010-09-15 19:28:24

മാര്‍പാപ്പ ബ്രിട്ടണില്‍
www.thepapalvisit.org.uk
www.thepapalvisit.org.uk/live


15 സെപ്തംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 4 ദിവസം നീണ്ടുനില്കുന്ന ബ്രിട്ടണ്‍ രാഷ്ട്രസന്ദര്‍ശനം സെപ്തംമ്പര്‍ 16-ാം തിയതി വാഴാഴ്ച ആരംഭിക്കുന്നു.
കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദിവിയിലേയ്ക്കുയര്‍ത്തുന്ന പ്രധാനമായ കര്‍മ്മത്തോടൊപ്പം, ബിട്ടീഷ് രാജ്ഞിയുമായുള്ള കൂടിക്കാഴ്ച, സ്കോട്ട്ലന്‍റിലെ ബെല്ലഹൌസ്ററണ്‍ പാര്‍ക്കിലെ പൊതുവേദിയിലര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലി ബ്രിട്ടണിലെ ആംഗ്ളിക്കന്‍ സഭാതലവന്‍ ആര്‍ച്ചുബിഷപ്പ്, റോവന്‍ വില്യംസും മറ്റു സഭാദ്ധ്യക്ഷന്മാരുമായുള്ള സമ്മേളനം, ബ്രിട്ടീഷ് സമൂഹത്തിന്‍റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, ഇംഗ്ളണ്ടിലെയും സ്കോട്ട്ലണ്ടിലെയും വെയില്സിലേയും എല്ലാ ആംഗ്ലിക്കന്‍ മെത്രാന്മാരുമായും കത്തോലിക്കാ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച, യുവാക്കള്‍ക്കൊപ്പമുള്ള ജാഗര-പ്രാര്‍ത്ഥന, വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍വച്ചുള്ള സഭൈക്യസമ്മേളനം എന്നിവ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്‍റെ മുഖ്യഇനങ്ങളാണ്.
വത്തിക്കാന്‍ രാഷ്ട്രത്തലവന് സ്വാഗതം ആസംസിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി, ഡേവിഡ് ക്യാമറൂണിന്‍റെ പ്രഭാഷണം മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റ്, www.thepapalvisit.org.uk പ്രസിദ്ധീകരിച്ചു.







All the contents on this site are copyrighted ©.