2010-09-15 19:41:10

പ്രയാസമെങ്കിലും പ്രാപ്യമെന്ന്
ബാന്‍ കീ മൂണ്‍


15 സെപ്തംമ്പര്‍ 2010
പ്രയാസകരമെങ്കിലും സഹസ്രാബ്ദ-വികസന-ലക്ഷൃങ്ങള്‍ പ്രാപ്യമാണെന്ന്,
ബാന്‍ കീ മൂണ്‍, ഐക്യ രാഷ്ട്രസംഘടയുടെ ജനറല്‍ സെക്രട്ടറി ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. സെപ്തംമ്പര്‍ 14-ാം തിയതി ബുധനാഴ്ച ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് സഹസ്രാബ്ദ-വികസന-ലക്ഷൃങ്ങളെ കേന്ദ്രീകരിച്ചുള്ള ഉച്ചകോടിസമ്മേളത്തില്‍ 140 രാഷ്ട്രത്തലവന്മാരെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു ബാന്‍ കീ മൂണ്‍.
ഓരോ രാജ്യത്തുമുള്ള പ്രകൃതിവിഭവങ്ങളെ അവ ഏറെ ആവശ്യമായിരിക്കുന്ന പ്രദേശങ്ങളിലേയ്ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍, ശ്രമകരവും, എന്നാല്‍ ചിലപ്പോള്‍ അതിമോഹമെന്നും തോന്നുന്നതുമായ, സഹസ്രാബ്ദ-വികസന-ലക്ഷൃങ്ങള്‍ പ്രാപിക്കാനാവുമെന്നും, ആഗോളതലത്തിലുള്ള വിശപ്പും ദാരിദ്ര്യവും രോഗവും 2015-ാമാണ്ടോടെ നിര്‍മ്മാര്‍ജ്ജനംചെയ്യാനാവുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ഈ ലക്ഷൃപ്രാപ്തിയിലേയ്ക്ക് നീങ്ങുന്നുവെന്നത് പ്രതീക്ഷയ്ക്ക് വകനല്കുന്നുണ്ടെങ്കിലും ആഫ്രിക്കയുടെ സഹാറാ-താഴ്വാരംപോലുള്ള പ്രദേശങ്ങളില്‍ ദാരിദ്ര്യത്തിന്‍റെ ഭീകരമുഖങ്ങള്‍ കാണുന്നത് ആശങ്കയുണത്തുന്നുവെന്നും ബാന്‍ കീ മൂണ്‍ ലോകനേതാക്കളോട് പങ്കുവച്ചു.
ഇനിയും തുടരുന്ന ചര്‍ച്ചകള്‍, വരുന്ന അഞ്ചുവര്‍ഷത്തേയ്ക്കുള്ള സംവേഗശക്തി ഏവര്‍ക്കും നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.







All the contents on this site are copyrighted ©.