2010-09-15 19:34:37

പുരോഗമന പാതയിലെ മുന്നോടി
കര്‍ദ്ദിനാള്‍ ന്യൂമാന്‍


15 സെപ്തംമ്പര്‍ 2010
പുരോഗമന-പാതയിലെ മുന്നോടിയായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാനെന്ന്, മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പ്രസ്താവിച്ചു.
സെപ്തംമ്പര്‍ 16-ാം തിയതി ആരംഭിക്കുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് 14-ാം തിയതി ചൊവ്വാഴ്ച, വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരേ റൊമോനോയില്‍ പ്രസിദ്ധീകരിച്ച ലോഖനത്തിലാണ് ടോണി ബ്ലെയര്‍ ഇപ്രകാരം പ്രസ്താവിച്ചത്.
സൈദ്ധാന്തിക തലത്തിലുള്ള പുരോഗതിയെക്കുറിച്ച് രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കര്‍ദ്ദിനാള്‍ ന്യൂമാന്‍ എഴുതുകയും പഠിപ്പിക്കുകയും ചെയ്ത ചിന്തകള്‍തന്നെയാണ്, ഇന്ന് ആഗോളതലത്തില്‍ സഹസ്രാബ്ദ വികസന ലക്ഷൃങ്ങളുടെ പദ്ധതിക്കുപോലും ആധാരമായിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ആഗോള തലത്തിലുള്ള വികസന പദ്ധതികളില്‍ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പയ്ക്കുള്ള ദര്‍ശനത്തെയും ബ്ലെയര്‍ ലേഖനത്തില്‍ ശ്ലാഘിച്ചു.
സൈദ്ധാന്തിക മൂല്യങ്ങള്‍ എപ്രകാരം അനിതരസാധാരണമായ പുരോഗതിക്ക് സഹായകമാകുമെന്ന് ചൂണ്ടിക്കാണിച്ച കര്‍ദ്ദിനാള്‍ ന്യൂമാന്‍, അവയുടെ വളര്‍ച്ച കത്തോലിക്കാ സഭയുടെ പരിധിയില്‍മാത്രം ഒതുങ്ങി നില്ക്കുമെന്ന ചിന്ത അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളതായി ടോണി ബ്ലെയര്‍ ലേഖനത്തില്‍ വെളിപ്പെടുത്തി. വിശ്വാസസമൂഹത്തില്‍ വളരുകുയും പുരോഗതി പ്രാപിക്കുകയുംചെയ്യുന്ന സൈദ്ധാന്തിക മൂല്യങ്ങളാണ് കത്തോലിക്കാ സഭയുടെ അപ്രമാധിത്യത്തിന് നിദാനമാകുന്നതെന്ന കര്‍ദ്ദാനാള്‍ ന്യൂമാന്‍റെ ദര്‍ശനം ടോണി ബ്ലെയര്‍ ലേഖനത്തില്‍ അനുസ്മരിച്ചു.
 







All the contents on this site are copyrighted ©.